Advertisement

കെപിസിസി സെക്രട്ടറിമാരുടെ പുതുക്കിയ പട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ചു

September 13, 2020
2 minutes Read
kpcc

കെപിസിസി സെക്രട്ടറിമാരുടെ പുതുക്കിയ പട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ചു. പട്ടികയിൽ നൂറിൽ താഴെ പേർ മാത്രമാണുള്ളത്. ഉടൻ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്ത് പേരെ കൂടി കെപിസിസി നിർദേശിച്ചിട്ടുണ്ട്. എണ്ണം കൂടിയതിനാൽ നേരത്തെ സമർപ്പിച്ച പട്ടിക കേന്ദ്ര നേതൃത്വം തള്ളിയിരുന്നു.

അതേസമയം എഐസിസി പുനസംഘടനയിൽ അതൃപ്തിയുമായി നേതാക്കൾ രംഗത്തെത്തി. ഇന്നലെ 28 നേതാക്കൾ യോഗം ചേർന്നിരുന്നു. മുതിർന്ന നേതാവ് കപിൽ സിബൽ ഭാരവാഹികളെ നോമിനേറ്റ് ചെയ്തത് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി.

Read Also : ഉമ്മൻചാണ്ടിക്ക് പകരം കെവി തോമസിനെ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യത

ഗുലാം നബി ആസാദ് കോൺഗ്രസ് പ്രവർത്തക സമിതിയിൽ തുടരും. കൂടാതെ മോത്തിലാൽ വോറ, അംബിക സോണി, മല്ലികാർജുൻ ഖാർഗെ എന്നിവരെയും ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. പി ചിദംബരം, താരിഖ് അൻവർ, രൺദീപ് സുർജെവാല, ജിതേന്ദ്ര സിംഗ് എന്നിവർ പ്രവർത്തക സമിതിയിലെ സ്ഥിരം അംഗങ്ങളായി തുടരും.

Story Highlights kpcc new list submitted to high command

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top