Advertisement

എൻഡിഎ ഘടകക്ഷിയായി പ്രവർത്തിക്കാനുള്ള താൽപര്യം ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ച് സുഭാഷ് വാസു

September 13, 2020
1 minute Read

പുതിയ രാഷ്ട്രീയ നീക്കവുമായി സുഭാഷ് വാസു. ബിജെപി സംസ്ഥാന ഘടകത്തെ അവഗണിച്ച് ദേശീയ നേതൃത്വവുമായി ചർച്ചകൾ ആരംഭിച്ചുവെന്ന് സുഭാഷ് വാസു പറഞ്ഞു. സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിൽ സന്തോഷമെന്നും സുഭാഷ് വാസു വ്യക്തമാക്കി.

എൻഡിഎ ഘടകക്ഷിയായി പ്രവർത്തിക്കാനുള്ള താൽപര്യം സുഭാഷ് വാസു ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. വിഷയത്തിൽ അന്തിമ തീരുമാനം ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി നന്തയുടേതാണ്. ബിഡിജെഎസിനെ ദേശീയ പാർട്ടിയായി ഉയർത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും സുഭാഷ് വാസു പറഞ്ഞു.

ബിഡിജെഎസിനെ നശിപ്പിക്കാനാണ് തുഷാർ വെള്ളാപ്പള്ളി ശ്രമിക്കുന്നത്. കേരളത്തിലെ ഈഴവ സമൂഹത്തിന്റെ ചോര ഊറ്റികുടിച്ചവരാണ് വെള്ളാപ്പള്ളി കുടുംബമെന്നും സുഭാഷ് വാസു വിമർശനം ഉന്നയിച്ചു. കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്റെ ആത്മഹത്യ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇതിനിനെതിരെ വരും ദിവസങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും സുഭാഷ് വാസു വ്യക്തമാക്കി.

Story Highlights subash vasu, bjp national leader ship,NDA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top