‘കാവി നിക്കർ’ പരാമർശം; എംഎൽഎക്ക് മുന്നിൽ തുണിയഴിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പ്രതിഷേധം

കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോനെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. എംഎൽഎക്ക് മുന്നിൽ മുണ്ടഴിച്ചായിരുന്നു പ്രവർത്തകരിൽ ഒരാളുടെ പ്രതിഷേധം അറിയിച്ചത്. യുഎഡിഎഫ് പ്രവർത്തകരുടെ മുണ്ട് നീക്കി നോക്കിയാൽ കാവി നിക്കർ കാണാമെന്ന കോവൂർ കുഞ്ഞുമോൻ്റെ പരാമർശത്തിനെതിരെയായിരുന്നു പ്രതിഷേധം. എംഎൽഎക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും ചെയ്തു. സംഭവത്തിൽ ശാസ്താംകോട്ട പൊലീസ് കേസെടുത്തു.
Read Also : മന്ത്രി കെ.ടി. ജലീലിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്
ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ എംഎൽഎയുടെ വാഹനം തടഞ്ഞു നിർത്തിയായിരുന്നു പ്രതിഷേധം. പ്രവർത്തകർ എംഎൽഎയെ അസഭ്യം പറയുകയും ചെയ്തു. പ്രതിഷേധം വരും ദിവസങ്ങളിലും തുടരുമെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു. നിയമസഭയിൽ വെച്ചാണ് കോവൂർ കുഞ്ഞുമോൻ എംഎൽഎ കാവി നിക്കർ പരാമർശം നടത്തിയത്.
Story Highlights – Youth congress protest against Kovoor Kunjumon MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here