Advertisement

‘സ്വവർഗ വിവാഹം സംസ്‌കാരത്തിൽ ഇല്ലാത്തത്’; കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ

September 14, 2020
1 minute Read

സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ. സ്വവർഗ വിവാഹം നമ്മുടെ സംസ്‌കാരത്തിലോ നിയമത്തിലോ ഇല്ലാത്തതാണെന്ന് സോളിസ്റ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. ലോകമെമ്പാടും നടക്കുന്ന മാറ്റങ്ങളെ കാണാതിരിക്കാനാകുമോയെന്ന് കോടതി ചോദിച്ചു.

ഹിന്ദു വിവാഹ നിയമപ്രകാരം സ്വവർഗ വിവാഹം അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് കേന്ദ്രസർക്കാർ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. സ്വവർഗ വിവാഹം നിഷേധിക്കപ്പെട്ടവരുടെ വിവരങ്ങൾ കൂടി ഹർജിയിൽ ഉൾപ്പെടുത്താൻ കോടതി ഹർജിക്കാരോട് നിർദേശിച്ചു. തുടർന്ന് ഹർജി പരിഗണിക്കുന്നത് ഒക്ടോബറിലേക്ക് മാറ്റി.

Read Also :കോടതിയലക്ഷ്യക്കേസ്; പിഴയൊടുക്കി പ്രശാന്ത് ഭൂഷൺ

സ്വവർഗ ലൈംഗികത കുറ്റകരമാക്കുന്ന ഐ.പി.സി 370 സുപ്രിംകോടതിയുടെ ഭരണഘടന ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാൽ സ്വവർഗ വിവാഹം നിയമപരമാക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഇതിനെതിരെ നിരവധി പേരാണ് കോടതിയെ സമീപിക്കുന്നത്.

Story Highlights Same sex marriage, Central govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top