Advertisement

എറണാകുളം ജില്ലയില്‍ കൊവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം 9000 കടന്നു

September 14, 2020
2 minutes Read
number of covid positives has crossed 9000 in Ernakulam

എറണാകുളം ജില്ലയില്‍ കൊവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം 9000 കടന്നു. ജില്ലയില്‍ സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമാണ്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം 255 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 244 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തില്‍ 1291 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1228 പേര്‍ക്കും പ്രാദേശിക സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.

255 പേര്‍ക്കാണ് ജില്ലയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 ആരോഗ്യപ്രവര്‍ത്തകരും 23 ഐ.എന്‍.എച്ച്.എസ് ജീവനക്കാരുമടക്കം 244 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്ന 11 പേര്‍ക്കും കൊവിഡ് വ്യാപനമുണ്ടായി. ക്ലസ്റ്ററുകള്ക്ക് പുറമെ ജില്ലയുടെ എല്ലാമേഖലകളിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. നേരത്തെതന്നെ കൊവിഡ് ക്ലസ്റ്ററായ പശ്ചിമ കൊച്ചിയില്‍ ഇപ്പോഴും കേസുകള്‍ കൂടുന്നു. മട്ടാഞ്ചേരിയില്‍ മാത്രം 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫോര്‍ട്ട് കൊച്ചി, പള്ളിപ്പുറം, തൃക്കാക്കര, കോതമംഗലം, കോട്ടുവള്ളി, എടത്തല, ആലുവ എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം, 125 പേര്‍ ജില്ലയില്‍ രോഗമുക്തി നേടി. എറണാകുളം ജില്ലക്കാരായ 124 പേരുടെയും ഇതര സംസ്ഥാനത്തു നിന്നുള്ള ഒരാളുടെയും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. 3265 പേരാണ് ഇപ്പോള്‍ കൊവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്നത്.

Story Highlights number of covid positives has crossed 9000 in Ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top