എം.സി. കമറുദ്ദീന്‍ എംഎല്‍എ പ്രതിയായ തട്ടിപ്പ് കേസ്; മധ്യസ്ഥ ചര്‍ച്ചക്കിടെ കയ്യാങ്കളി

M.C. Kamaruddin MLA accused in fraud case; Handcuffs during arbitration

മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീന്‍ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മധ്യസ്ഥ ചര്‍ച്ചക്കിടെ കയ്യാങ്കളി. ജ്വല്ലറിയിലെ മുന്‍ ജീവനക്കാരന് മര്‍ദ്ദനമേറ്റതായി പരാതി. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി നേതൃത്വം നിയോഗിച്ച മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ മര്‍ദിച്ചതായാണ് ജ്വല്ലറി മുന്‍ പിആര്‍ഒ ടി കെ മുസ്തഫ പോലീസില്‍ നല്‍കിയ പരാതി.

മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീന്‍ പ്രതിയായ നിക്ഷേപ തട്ടിപ്പ് കേസില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് ആസ്ഥിയും ബാധ്യതയും കണക്കാക്കി നേതൃത്വത്തെ ധരിപ്പിക്കാന്‍ ചുമതലെപ്പെടുത്തിയത് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിനെയാണ്. ഇതിനിടെയാണ് ചര്‍ച്ചയ്ക്കായി വിളിച്ചു വരുത്തി മര്‍ദിച്ചുവെന്ന് ഫാഷന്‍ ജ്വല്ലറിയുടെ മുന്‍ പിആര്‍ഒ ടി.കെ മുസ്തഫ പരാതി നല്‍കിയത്.

വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. കല്ലട്ര മാഹിന്റെ മേല്‍പറമ്പിലെ വീട്ടില്‍ വച്ച് ഉച്ചമുതലാണ് മുസ്തഫ ഉള്‍പ്പെടെ ജ്വല്ലറിയിലെ ചില ജീവനക്കാരുമായി ചര്‍ച്ച ആരംഭിച്ചത്. സ്ഥാപനം സാമ്പത്തികമായി തകര്‍ന്നതില്‍ പങ്കുണ്ടെന്നും ബാധ്യതകള്‍ തീര്‍ക്കുന്നതില്‍ ഉത്തരവാദിത്തമുണ്ടെന്നുമാണ് കല്ലട്ര മാഹിന്‍ ചര്‍ച്ചയില്‍ ഉന്നയിച്ചതെന്നാണ് ഇവരുടെ ആക്ഷേപം. ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് കല്ലട്ര മാഹിന്റെ നേതൃത്വത്തില്‍ മര്‍ദനമുണ്ടായതെന്ന് ടി.കെ. മുസ്തഫ പൊലീസില്‍ പരാതി നല്‍കി. പരുക്കേറ്റ മുസ്തഫയെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് മേല്‍പറമ്പ് പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തി.

Story Highlights M.C. Kamaruddin MLA accused in fraud case; Handcuffs during arbitration

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top