രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 92,071 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 92,071 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചപ്പോൾ 1,136 മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്തെ രോഗമുക്തി നിരക്ക് 78 ശതമാനത്തിലെത്തി. ആശുപത്രികളിൽ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.
രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും വർധനവ് തുടരുകയാണ്. 92,071 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 48,46,427 ആയി. മരണ സംഖ്യ 80,000ത്തിന് അടുത്തെത്തി. ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള അഞ്ചു സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകളിൽ കുതിപ്പ് തുടരുകയാണ്. മഹാരാഷ്ട്രയിൽ 22,543 കേസുകൾ റിപ്പോർട്ട് ചെയ്തു. ആന്ധ്ര 9536, കർണാടക 9894, തമിഴ്‌നാട് 5693, ഉത്തർപ്രദേശ് 6239, എന്നിങ്ങനെയാണ് പ്രധാന സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം.
ഡൽഹിയിൽ ഇന്നലെയും നാലായിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു. കൊവിഡിനെ ചെറുക്കാൻ പരമാവധി ഇടപെടലുകൾ നടത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധനൻ ലോക്‌സഭയിൽ പറഞ്ഞു. ആശുപത്രികളിൽ ഓക്‌സിക്കൻ ലഭ്യത ഉറപ്പാകണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രോഗ വ്യാപനം രൂക്ഷമായ അഞ്ച് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
Story Highlights – national covid cases, 48 lakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here