Advertisement

‘സുരക്ഷാ ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകാനാണ് മെഡിക്കൽ കോളജിൽ പോയത്’; പ്രതികരണവുമായി അനിൽ അക്കര എംഎൽഎ

September 15, 2020
1 minute Read
anil akkara mla on swapna suresh visit

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിനെ ആശുപത്രി സന്ദർശിച്ച വിഷയത്തിൽ പ്രതികരണവുമായി അനിൽ അക്കര എംഎൽഎ.

ഏഴാം തിയതി വൈകുന്നേരം സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കേസിൽ അട്ടിമറി നടത്താനാണ് ഇത്തരത്തിലൊരു നീക്കമെന്ന് തനിക്ക് തോന്നിയെന്നും ഇത് സംബന്ധിച്ച് താൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു എന്നും അനിൽ അക്കര പറഞ്ഞു. അതിന് ശേഷം മെഡിക്കൽ കോളജ് വഴിയാണ് താൻ വീട്ടിൽ പോയത്. പോയ വഴി താൻ തൃശൂർ മെഡിക്കൽ കോളജിൽ പോയി സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് ശ്രദ്ധിക്കണമെന്ന് പറഞ്ഞു. എൻഐഎ ഉദ്യോഗസ്ഥർക്ക് താൻ പരാതി നൽകിയിരുന്നുവെന്നും അനിൽ അക്കര പറഞ്ഞു.

ജൂലൈ 8-ാം തിയതി തൃശൂർ മെഡിക്കൽ കോളജിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയിരുന്നു. എട്ടാം തിയതി രാത്രി അടുത്ത ദിവസം മന്ത്രി എ.സി മൊയ്തീൻ അവിടെ എത്തുമെന്ന് പറഞ്ഞ് ഒരു ഫോൺകോൾ വന്നു. എന്തോ രഹസ്യ മീറ്റിംഗാണെന്നാണ് ഫോൺ കോളിൽ പറഞ്ഞത്. അപ്പോൾ തന്നെ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ വിളിച്ച് മന്ത്രി വരുന്ന പരിപാടിക്ക് എംഎൽഎയെ ഒഴിവാക്കുന്നതെങ്ങനെയെന്ന് ചോദിച്ചു.

ഇത് സംബന്ധിച്ച പരാതി ഞാൻ എൻഐഎക്കും, ഇ.ഡിക്കും, സിബിഐക്കുമെല്ലാം പരാതി നൽകിയിട്ടുണ്ട്.

Story Highlights Swapna Suresh, Anil Akkara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top