യുഎൻ സാമ്പത്തിക സാമൂഹിക കൗൺസിലിൽ ഇന്ത്യയ്ക്ക് അംഗത്വം

യുഎൻ സാമ്പത്തിക സാമൂഹിക കൗൺസിലിന്റെ (ECOSOC) യുണൈറ്റഡ് നേഷൻസ് കമ്മീഷൻ ഓൺ സ്റ്റാറ്റസ് ഓഫ് വുമൺ (UNCSW) അംഗമായി ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
2021 മുതൽ 2025 വരെയുള്ള നാല് വർഷത്തേക്കാണ് ഇന്ത്യക്ക് യുഎൻസിഎസ്ഡബ്ല്യു അംഗത്വം. 54 അംഗ രാജ്യങ്ങളിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും യുണൈറ്റഡ് നേഷൻസ് കമ്മീഷൻ ഓൺ സ്റ്റാറ്റസ് ഓഫ് വുമണിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

വിജയിക്കാനുള്ള വോട്ടുകൾ ഇന്ത്യയും അഫ്ഗാനിസ്ഥാനും നേടിയപ്പോൾ ചൈനക്ക് പകുതി വോട്ടുപോലും ലഭിച്ചില്ലെന്നതും ശ്രദ്ദേയമാണ്. ജൂണിൽ യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരം അംഗത്വം ലഭിച്ചിരുന്നു.

ലിംഗസമത്വവും സ്ത്രീശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് ഇന്ത്യയ്ക്ക് ലഭിച്ച അംഗീകാരമാണിതെന്നും അംഗരാജ്യങ്ങളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും ടി.എസ് ഗുരുമൂർത്തി പറഞ്ഞു.

Story Highlights india joins UN economic social council

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top