Advertisement

മുന്‍ എംഎല്‍എ ജോര്‍ജ് മെഴ്‌സിയര്‍ അന്തരിച്ചു

September 16, 2020
Google News 1 minute Read
George Mercier

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായിരുന്ന ജോര്‍ജ് മെഴ്‌സിയര്‍ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് 7.20 ഓടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

2006 മുതല്‍ 2011 വരെ കോവളം നിയമസഭാ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ജോര്‍ജ് മെഴ്‌സിയറിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. നാളെ ഉച്ചയ്ക്ക് ശേഷമാകും ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുക.

Story Highlights Former MLA George Mercier passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here