Advertisement

ചോദ്യം ചെയ്യൽ നടപടി മാത്രം; ജലീലിനെ സംശയിക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ബാലൻ

September 17, 2020
2 minutes Read

മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് മന്ത്രി എ കെ ബാലൻ. ജലീലിനെ സംശയിക്കേണ്ട സാഹചര്യമില്ല.
ഒരു പ്രശ്‌നവുമായി ബന്ധപ്പെട്ട് ആരെയും ചോദ്യം ചെയ്യാം. അത് നടപടിയുടെ ഭാഗം മാത്രമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഒരു പ്രശ്‌നമുണ്ടാകുമ്പോൾ രാജിവയ്ക്കണമെന്ന് പറയുന്നതിൽ കാര്യമല്ല. അത് ജനാധിപത്യ വ്യവസ്ഥയിൽ ഇല്ല. ഒരു കുറ്റം ചെയ്ത് കോടതി ശിക്ഷിച്ചാൽ മാത്രമേ അയാൾ പ്രതിയാകൂ. ഇവിടെ ജലീലിനെതിരെ ആരോപണങ്ങൾ മാത്രമാണുള്ളത്. ജലീൽ തെറ്റ് ചെയ്തതായി അന്വേഷണ സംഘത്തിന് തോന്നിയാൽ നടപടി സ്വീകരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീൽ എൻഐഎ ഓഫീസിൽ എത്തിയത്. മുൻ എംഎൽഎ എ എം യൂസഫിന്റെ കാറിലാണ് മന്ത്രി എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എൻഐഎ ഓഫീസിൽ എത്തിയിരിക്കുന്നത്. നേരത്തേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ജലീലിനെ ചോദ്യം ചെയ്തിരുന്നു.

Story Highlights K T Jaleel, A K Balan, Gold smuggling case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top