കൊവിഡിനെ തുടർന്ന് മരിച്ച ആരോഗ്യ പ്രവർത്തകരുടെ കാര്യത്തിൽ സർക്കാർ നിസംഗത കാണിക്കുന്നതായി ഐഎംഎ

കൊവിഡിനെ തുടർന്ന് മരിച്ച ആരോഗ്യ പ്രവർത്തകരുടെ കണക്കുകൾ കേന്ദ്രസർക്കാരിന്റെ കൈവശമില്ലെന്ന കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിൻ കുമാർ ചൗബേയുടെ പ്രസ്താവനയ്‌ക്കെതിരെ ഐഎംഎ(ഇന്ത്യൻ മെഡിക്കൽ അസോസിയോഷൻ). മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വിയോജിപ്പ് വ്യക്തമാക്കി ഐഎംഎ കത്തയച്ചിട്ടുണ്ട്.
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ജീവത്യാഗം ചെയ്ത ആരോഗ്യപ്രവർത്തകരുടെയും ഡോക്ടർമാരുടെയും കാര്യത്തിൽ സർക്കാർ നിസംഗത കാണിക്കുകയാണ്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ട മറ്റൊരു രാജ്യം ലോകത്തില്ല. ഈ കാര്യങ്ങൾ രാജ്യത്തിന്റെ ശ്രദ്ധയിൽ വരുന്നില്ല എന്നത് ഭയപ്പെടുത്തുന്ന കാര്യമാണെന്നും കത്തിൽ ഐഎംഎ ആരോപിച്ചു.
ജീവൻ നഷ്ടമായ ആരോഗ്യ പ്രവർത്തകരുടെ കണക്കുകൾ സർക്കാർ സൂക്ഷിക്കാത്തത് 1897ലെ ദേശീയ ദുരന്ത നിവാരണ നിയമം നടപ്പാക്കാനുള്ള ധാർമിക അധികാരം സർക്കാരില്ലെന്നും ഐഎംഎ കത്തിൽ പറയുന്നു. കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ മരിച്ചത് 383 ഡോക്ടർമാരാണ് മരിച്ചത്.
മാത്രമല്ല, ആരോഗ്യ പ്രവർത്തകരെ കൊവിഡ് പോരാളികൾ എന്ന് വിളിക്കുന്ന രാജ്യത്താണ് ഇത്തരം നടപടികൾ ഉണ്ടാവുന്നതെന്നും കത്തിൽ വ്യക്തമാക്കുന്നു. മരിച്ച ഡോക്ടർമാരുടെ കുടുംബത്തിന് സഹായം നൽകണമെന്നും ഐഎംഎ സർക്കാരിനോട് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights – IMA , helth workers and
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here