കൊവിഡ് സാഹചര്യത്തിൽ സമരങ്ങൾ നാടിന് എതിരായ വെല്ലുവിളിയെന്ന് മുഖ്യമന്ത്രി; 1131 പേരുടെ അറസ്റ്റ്

strike

കെ ടി ജലീലിന് എതിരെയുള്ള സമരങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമരങ്ങളിൽ പ്രോട്ടോകോൾ പാലിക്കുന്നില്ല. പരസ്യമായ പ്രോട്ടോകോൾ ലംഘനമാണ് നടക്കുന്നത്. കെ ടി ജലീലിന് എതിരായ സമരങ്ങളിൽ 385 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നടക്കുന്നത് ജാഗ്രത പാലിക്കാതെയുള്ള സമരങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി.

Read Also : ഇന്ന് സ്ഥിരീകരിച്ചത് 10 കൊവിഡ് മരണങ്ങൾ

സെപ്തംബർ 21 മുതൽ ആൾക്കൂട്ട ഇളവുകളുണ്ട്. ബോധപൂർവം സംഘർഷങ്ങളുണ്ടാകുകയാണ്. 1131 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മാസ്‌കില്ലാതെ, അകലം പാലിക്കാതെയുള്ള ഏതൊരു പ്രവർത്തനവും നടത്താൻ പാടില്ലെന്നും മുഖ്യമന്ത്രി. അക്രമ സമരം പൂർണമായും ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ സമരങ്ങൾ നാടിന് എതിരെയുള്ള വെല്ലുവിളിയാണിതെന്നും മുഖ്യമന്ത്രി.

അതേസമയം സംസ്ഥാനത്തെ കൊവിഡ് കണക്കിൽ കൂറ്റൻ വർധന. ഇന്ന് 4351 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 10 പേർ മരണപ്പെട്ടു. 34214 പേർ കൊവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നുണ്ട്. സമ്പർക്കം മൂലം 3730 പേർക്ക് രോഗബാധയുണ്ടായി. ഇതിൽ 351 കേസുകളുടെ ഉറവിടം വ്യക്തമല്ല. 71 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. 45730 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത്. രോഗമുക്തരായത് 2737 പേരാണ്.

Story Highlights strikes during covid, pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top