Advertisement

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള സമരം; കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി

September 18, 2020
Google News 1 minute Read

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സമരക്കാര്‍ക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. കര്‍ശന നടപടിയെടുക്കണമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കൊവിഡ് പശ്ചാത്തലത്തില്‍ സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് ഹൈക്കോടതിക്ക് മുന്നിലെത്തിയത്. ആള്‍ക്കൂട്ട സമരങ്ങള്‍ വ്യാപകമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

വിവിധ സംഘടനകളുടെ പ്രവര്‍ത്തകര്‍ സാമൂഹ്യ അകലം ലംഘിച്ച് സമരം നടത്തുന്ന ചിത്രങ്ങള്‍ അടക്കം ഹര്‍ജിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ദുരന്ത നിവാരണ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് എടുക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

Story Highlights covid protocol, Strike, High court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here