തിരുവനന്തപുരത്ത് കടലിൽ കാണാതായ 2 പേരുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം വിഴിഞ്ഞം ആഴിമലയിൽ കടലിൽ കാണാതായ 4 യുവാക്കളിൽ 2 പേരുടെ മൃതദേഹം കണ്ടെത്തി. കോവളത്തിനും പൂന്തുറയ്ക്കും ഇടയിലുള്ള ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മനു, ജോൺസൺ എന്നിവരെയാണ് കണ്ടെത്തിയിട്ടുള്ളത്.
കണ്ടെത്താനുള്ള സന്തോഷ്, സാബു എന്നിവർക്കായുള്ള തെരച്ചിൽ ഇനി ഒരു മണിക്കൂറിന് ശേഷമാവും പുനഃരാരംഭിക്കുക. മനു, ജോൺസൺ എന്നിവരുടെ മൃതദേഹങ്ങൾ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
പുല്ലുവിള കൊച്ചുപള്ളി സ്വദേശികളായ മനു, സന്തോഷ്, സാബു, ജോൺസൺ എന്നിവരെ ഇന്നലെ വൈകിട്ട് 5.30ഓടെയാണ് കടലിൽ കാണാതാവുന്നത്. 10 അംഗ സുഹൃത്ത് സംഘത്തിലെ ഒരാൾ കടലിലേക്ക് വീണതിനെ തുടർന്ന് രക്ഷിക്കാൻ ഇറങ്ങിയ 4 പേരെയാണ് കാണാതായത്.
Story Highlights – dead bodies of two persons who went missing at sea were found in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here