ലിസ്റ്റിൻ സ്റ്റീഫന്റെ പരാമർശം; നിർമ്മാതാക്കളുടെ സംഘടനയിൽ ഭിന്നാഭിപ്രായം

പൊതുവേദിയിലെ ലിസ്റ്റിൻ സ്റ്റീഫന്റെ പരാമർശത്തെ തുടർന്ന് നിർമാതകളുടെ സംഘടനയിൽ ഭിന്നാഭിപ്രായം. ലിസ്റ്റിന്റെ പരാമർശം അനവസരത്തിലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. ഒരു നടൻ വലിയ തെറ്റിന് തിരി കൊളുത്തിയെന്ന പരാമർശമാണ് വിവാദമായത്. ലിസ്റ്റിനോ നിർമ്മാതാക്കളുടെ സംഘടനയ്ക്കോ പരിഹരിക്കാൻ കഴിയുന്ന വിഷയമായിരുന്നു. സംഘടനയിൽ ലിസിറ്റിൻ ഇതുവരെ പരാതി ഒന്നും നൽകിയിട്ടില്ല. പരാതി നൽകിയാൽ പ്രശ്നം പരിശോധിക്കുമെന്ന് സംഘടന വിശദമാക്കി.
ലിസ്റ്റിൻ സ്റ്റിഫന്റെ പുതിയ സിനിമയുടെ പ്രെമോഷൻ പരിപാടിക്കിടെയാണ് വിവാദ പരാമർശം നടത്തിയത്. മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നും, ആ തെറ്റ് ഇനി ആവർത്തിക്കരുത് എന്നുമുള്ള പ്രതികരണമാണ് സിനിമയ്ക്കുള്ളിലും പുറത്തും ചൂടുള്ള ചർച്ചയാകുന്നത്. നടന്മാരെയാകെ സംശയ നിഴലിൽ നിർത്തിയ ലിസ്റ്റിൻ സ്റ്റീഫനെ സംഘടനയിൽ നിന്ന് പുറത്താക്കാണമെന്ന് നിർമാതാവ് സാന്ദ്രാ തോമസ് ആവശ്യപ്പെട്ടു.
മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് പ്രസ്താവന നടത്തിയെന്ന് സാന്ദ്രാ തോമസ് പറഞ്ഞു. അനുചിതവും സംഘടനാചട്ടങ്ങൾക്ക് വിരുദ്ധവുമാണ് ലിസ്റ്റിൻ്റെ നടപടി. പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഭാരവാഹിത്തത്തിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും ലിസ്റ്റിനെ പുറത്താക്കണമെന്ന് സാന്ദ്രാ തോമസ് പറഞ്ഞു.
ഇന്നലെ വൈകിട്ട് കൊച്ചിയിൽ നടന്ന സിനിമ പ്രമോഷനിടെയാണ് നടന്റെ പേര് എടുത്തു പറയാതെയുള്ള ലിസ്റ്റിൻ സ്റ്റീഫന്റെ പ്രതികരണം. ലിസ്റ്റിൻ സ്റ്റീഫന്റെ സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കെ കരാർ ലംഘിച്ച് മറ്റൊരു സിനിമയിൽ അഭിനയിച്ചതാണ് പ്രകോപന കാരണമെന്നാണ് സൂചന. എന്നാൽ, നടന്റെ പേര് ലിസ്റ്റിൻ വെളിപ്പെടുത്തിയിരുന്നില്ല.
Story Highlights : Disagreements within Producers’ Association in Listin Stephen’s remarks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here