‘ഖുർ ആനെ രാഷ്ട്രീയ ആയുധമാക്കുന്നു’; ജലീലിനെ പിന്തുണച്ച് കോടിയേരി ബാലകൃഷ്ണൻ

മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഖുർ ആനെ രാഷ്ട്രീയ കളിക്കുള്ള ആയുധമാക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഖുർ ആൻ സർക്കാർ വാഹനത്തിൽ കൊണ്ടുപോയതിൽ തെറ്റില്ല. നടക്കുന്നത് ഖുർ ആൻ അവഹേളനമാണെന്നും കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.

മന്ത്രി കെ ടി ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അക്രമ സമര മത്സരത്തിലാണ് ബിജെപിയും കോൺഗ്രസും മുസ്ലീം ലീഗും. അതിനു വേണ്ടി കൊവിഡ് നിയന്ത്രണ വ്യവസ്ഥകൾ പോലും കാറ്റിൽ പറത്തുകയാണ്. മന്ത്രിയെ അപായപ്പെടുത്താൻ വരെ അരാജക സമരക്കാർ ശ്രമിച്ചു. അതിന് വേണ്ടി മന്ത്രിയുടെ വാഹനം വരുമ്പോൾ റോഡിന് നടുവിൽ മറ്റൊരു വാഹനമിട്ട് വൻ അപകടമുണ്ടാക്കാൻ ശ്രമിച്ചു. ഇത്തരം മുറകൾ കവർച്ചാ സംഘക്കാർമാത്രം ചെയ്യുന്നതാണെന്നും കോടിയേരി കുറിച്ചു.

Read Also :കെ ടി ജലീലീന്റെ രാജി ആവശ്യം ശക്തം; നിർണായക നേതൃയോഗങ്ങൾ ഇന്ന്

വഖബ് ബോർഡിന്റെ മന്ത്രിയെന്ന നിലയിൽ ജലീൽ യുഎഇ കോൺസുലേറ്റിന്റെ റമദാൻകാല ആചാരത്തിന് അനുകൂലമായി പ്രവർത്തിച്ചതിൽ എവിടെയാണ് ക്രിമിനൽ കുറ്റമെന്ന് കോടിയേരി ചോദിക്കുന്നു. ജലീൽ ഒരു കുറ്റവും ചെയ്തിട്ടില്ല. സ്വർണക്കടത്ത് ആക്ഷേപവുമായി പ്രതിപക്ഷവും മറ്റും ഇറങ്ങിയിരിക്കുന്നത് ഏറ്റവും നീചമായ പ്രവൃത്തിയാണെന്നും കോടിയേരി പറഞ്ഞു.

Story Highlights Quran, Kodiyeri Balakrishnan, K T Jaleel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top