പാലക്കാട് ജില്ലാ ആശുപത്രിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി

പാലക്കാട് ജില്ലാ ആശുപത്രിയിൽ മൃതദേഹം മാറി നൽകി. അട്ടപ്പാടിയിലെ ആദിവാസി യുവതിയുടെ മൃതദേഹമാണ് മാറി നൽകിയത്. പാലക്കാട് സ്വദേശിനി ജാനകി അമ്മയുടെ മൃതദേഹത്തിന് പകരമാണ് വള്ളിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകിയത്. ഇന്നലെയായിരുന്നു സംഭവം.
Read Also : തിരുവനന്തപുരത്ത് കടലിൽ കാണാതായ 2 പേരുടെ മൃതദേഹം കണ്ടെത്തി
രണ്ട് ദിവസം മുൻപ് അട്ടപ്പാടി അഗളിയിൽ തോട്ടിലേക്ക് കാൽ വഴുതി വീണാണ് വള്ളി മരിച്ചത്. കൊവിഡ് ബാധിച്ചായിരുന്നു ജാനകി അമ്മയുടെ മരണം. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് മൃതദേഹം സംസ്‌കരിച്ചിരുന്നു.
വള്ളിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്താതെയാണ് വിട്ടുനൽകിയതെന്നും വിവരം. മൃതദേഹം മാറി നൽകിയത് ആരുടെ ഭാഗത്ത് നിന്നുള്ള തെറ്റാണെന്നതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പിഴവിൽ അന്വേഷണം ആരംഭിച്ചു.
Story Highlights – munambam fishing harbor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here