സ്റ്റാർ മാജിക് വേദിയിൽ കാൻസർ രോഗികൾക്കായി മുടി മുറിച്ച് നൽകി നടൻ ഷിയാസ് കരിം

കാൻസർ രോഗികൾക്കായി മുടി സംഭാവന ചെയ്ത് സിനിമാ നടൻ ഷിയാസ് കരിം. ഫ്‌ളവേഴ്‌സിന്റെ പരിപാടിയായ സ്റ്റാർ മാജിക്കിന്റെ വേദിയിൽ വച്ചാണ് ഷിയാസ് തന്റെ മുടി മുറിച്ചു നൽകിയത്. മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷന്റെ ഹെയർ ബാങ്കിലേക്ക് ഷിയാസിന്റെ തന്റെ മുടി സംഭാവനയായി നൽകി. വേദിയിൽ വച്ച് മുറിച്ച മുടി അപ്പോൾ തന്നെ സംഭാവനയായി നൽകിയിരുന്നു അദ്ദേഹം. വേദിയിൽ പ്രളയകാലത്ത് വസ്ത്രങ്ങൾ സംഭാവനയായി നൽകിയ വ്യാപാരി നൗഷാദ്, സ്റ്റാർ മാജിക് സംഘാംഗങ്ങൾ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Read Also : റയിഹാനത്തിന് ആശ്വാസം പകർന്ന് ഫ്‌ളവേഴ്സ് സ്റ്റാർ മാജിക്
ഷിയാസിന്റെ മുടി മുറിക്കുന്നത് കണ്ട് പൊട്ടിക്കരഞ്ഞ പെൺകുട്ടിയുടെ വിഡിയോ വൈറലാകുന്നുണ്ട്. ടിവിയിൽ പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ സോഫയിൽ മുഖം ചേർത്തുകരയുന്ന കുട്ടിയുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വൈഗ എന്ന് പേരുള്ള കുട്ടിയാണ് ഷിയാസ് മുടി മുറിച്ചപ്പോൾ വിഷമം വന്ന് പൊട്ടിക്കരഞ്ഞത്. കുട്ടിയുടെ അമ്മ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സങ്കടം വന്ന് കരയുന്നുണ്ട് വൈഗ.
Story Highlights – star magic, flowers tv, shiyas kareem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here