ബംഗളൂരു മയക്കുമരുന്ന് കേസ്: നൃത്തസംവിധായകൻ അറസ്റ്റിൽ

ബംഗളൂരു മയക്കുമരുന്ന് കേസിൽ നൃത്തസംവിധായകൻ കിഷോർ ഷെട്ടി അറസ്റ്റിൽ. മംഗളൂരുവിൽ നിന്നാണ് സി.സി.ബി അന്വേഷണ സംഘം കിഷോറിനെ അറസ്റ്റു ചെയ്തത്. മയക്കു മരുന്ന് കടത്തുന്നതിനിടെയാണ് കിഷോറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട് നാർക്കോട്ടിക് ഡ്രഗ് ആക്ട് പ്രകാരം കിഷോർ ഷെട്ടിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇയാൾ വൻ തോതിൽ ലഹരിമരുന്ന് കടത്തിയതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

ബംഗളൂരു മയക്കു മരുന്ന് കേസിൽ കന്നട നടിമാരായ സഞജന ഗൽറാണി, രാഗിണി ദ്വിവേദി എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. കേസിൽ നടൻ ദിഗന്ത് മഞ്ചല, ഭാര്യയും നടിയുമായ അയിന്ദ്രിത റായി എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തിരുന്നു.

Story Highlights Drug Mafia, Bengaluru

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top