കണ്ണൂര്‍ ജില്ലയിലെ നാലാമത്തെ സിന്തറ്റിക്ക് ട്രാക്ക് പരിയാരം മെഡിക്കല്‍ കോളജില്‍

കണ്ണൂര്‍ ജില്ലയിലെ നാലാമത്തെ സിന്തറ്റിക്ക് ട്രാക്ക് പരിയാരം മെഡിക്കല്‍ കോളജില്‍ നിര്‍മിക്കും. ഖേലോ ഇന്ത്യ പദ്ധതി പ്രകാരം പരിയാരം മെഡിക്കല്‍ കോളജില്‍ സിന്തറ്റിക്ക് ട്രാക്ക് നിര്‍മാണത്തിന് അംഗീകാരം ലഭിച്ചു. 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് ഉള്‍പ്പടെ ഏഴ് കേടി രൂപയുടെ പദ്ധതിക്കാണ് അനുമതി.
കണ്ണൂര്‍ സര്‍വകലാശാലയുടെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ സ്ഥിതിചെയ്യുന്ന മാങ്ങാട്ടുപറമ്പ കാമ്പസില്‍ 2018 നവംബറില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ജില്ലയിലെ ആദ്യ സിന്തറ്റിക്ക് ട്രാക്ക് ഉദ്ഘാടനം ചെയ്തത്. നിലവില്‍ തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളജിലും തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തിലും സിന്തറ്റിക്ക് ട്രാക്ക് നിര്‍മാണം പുരോഗമിക്കുകയാണ്.
സംസ്ഥാന കായിക വകുപ്പിനാകും പദ്ധതിയുടെ നിര്‍മാണ ചുമതല. കോളജിന് സ്വന്തമായുള്ള 10 ഏക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുക. എട്ട് ലൈന്‍ സിന്തറ്റിക്ക് ട്രാക്കിനൊപ്പം, ജംപിംഗ് പിറ്റ്, ഡ്രയിനേജ് സൗകര്യത്തോടെയുള്ള ഫുട്‌ബോള്‍ മൈതാനം എന്നിവയും നിര്‍മിക്കും. ട്രാക്കിന് ചുറ്റും സുരക്ഷാ വേലി, പവലിയിന്‍, ഡ്രസിംഗ് റൂമുകള്‍, ബാത്ത്‌റൂം, ടോയ്‌ലറ്റ് സൗകര്യം എന്നിവയും ഒരുക്കും.
Story Highlights – synthetic track
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here