കരിപ്പൂർ, പെട്ടിമുടി ദുരന്തം; ധനസഹായത്തിനുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി

കരിപ്പൂർ, പെട്ടിമുടി ദുരന്തത്തിൽപെട്ടവർക്ക് ധനസഹായം നൽകാൻ സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പെട്ടിമുടിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതവുമാണ് നൽകുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക നൽകുക.

റവന്യൂ വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. പരുക്കേറ്റവർക്കും ധനസഹായം നൽകുന്ന കാര്യം ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ, തുകയുടെ കാര്യം വ്യക്തമാക്കിയിട്ടില്ല.

അതേസമയം, ധന സഹായം നൽകുന്നതിൽ വിവേചനമുണ്ടെന്ന് പ്രതിപക്ഷം മുൻപ് പറഞ്ഞിരുന്നു. രക്ഷാപ്രവർത്തനം പൂർത്തിയാക്കിയ ശേഷം അതിനനുസരിച്ചുള്ള ധനസഹായം നൽകുമെന്നാണ് ഇതിന് മറുപടിയായി മുഖ്യമന്ത്രി അന്ന് പറഞ്ഞത്. എന്നാൽ, നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന തുകയിൽ 1 ലക്ഷം രൂപ മാത്രമാണ് ഇപ്പോൾ പെട്ടിമുടി ഇരകളുടെ ആശ്രിതർക്ക് സർക്കാർ നൽകിയിരിക്കുന്നത്.

Story Highlights karipur, pettimudi tragedy government issued oder for fund

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top