പാലക്കാട് ആർടിഒയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസ്; ഡിജിപി ടോമിൻ ജെ തച്ചങ്കരിയ്ക്ക് വിജിലൻസിന്റെ ക്ലീൻ ചിറ്റ്

കൈക്കൂലി കേസിൽ ഡിജിപി ടോമിൻ ജെ തച്ചങ്കരിയ്ക്ക് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. ട്രാൻസ്‌പോർട്ട് കമ്മീഷണറായിരിക്കെ പാലക്കാട് ആർടിഒയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. തച്ചങ്കരിയ്‌ക്കെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. തിരുവന്തപുരം വിജിലൻസ് പ്രത്യേക കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് നൽകി.

ട്രാൻസ്‌പോർട്ട് കമ്മീഷണറായിരിക്കെ പാലക്കാട് ആർടിഒ ശരവണിൽ നിന്ന് മൂന്ന് ലക്ഷം രൂപ തച്ചങ്കരി ഇടനിലക്കാരൻ വഴി കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. കേസ് പിന്നീട് വിജിലൻസ് ഏറ്റെടുക്കുകയും അന്നത്തെ അഡീഷണൻ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ അടക്കം തച്ചങ്കരിയെ സംരക്ഷിക്കാൻ ശ്രമിച്ചത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഈ കേസിലാണ് വിജിലൻസ് തിരുവന്തപുരം പ്രത്യേക കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നത്.

Story Highlights Palakkad RTO bribery case; Vigilance’s clean chit to DGP Tomin J. Thachankari

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top