Advertisement

വെള്ളയിൽ ഹാർബറിൽ ബോട്ട് അവശിഷ്ടങ്ങൾ കരയ്ക്കടിഞ്ഞു

September 20, 2020
2 minutes Read
boat parts washed away

കോഴിക്കോട് വെള്ളയിൽ ഹാർബറിൽ ബോട്ടിന്റെ അവശിഷ്ടങ്ങൾ കരയ്ക്കടിഞ്ഞു. കടൽക്ഷോഭത്തിൽ തകർന്ന ബോട്ടാണ് കരയ്ക്കടിഞ്ഞത്. ഏഴ് മണിയോടെയാണ് സംഭവം. ബോട്ടിന്‍റെ മൂന്നിലൊന്ന് ഭാഗങ്ങളാണ് കരയ്ക്കടിഞ്ഞത്.

പുലർച്ചെ പ്രദേശത്തെ മത്സ്യത്തൊഴിലാളികളാണ് ബോട്ട് കണ്ടത്. മത്സ്യത്തൊഴിലാളികൾ കണ്ടപ്പോൾ അകലെയായിരുന്നു ബോട്ട്. ശേഷം കനത്ത മഴയെയും കാറ്റിനെയും തുടർന്ന് തീരത്ത് അടിയുകയായിരുന്നു. വലയും മാറ്റനബന്ധ ഉപകരണങ്ങളുമാണ് കരയ്ക്കടിഞ്ഞ ബോട്ടിൽ ഉണ്ടായിരുന്നത്. എലത്തൂരിൽ നിന്നുള്ള കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Story Highlights vellayil harbour, boat parts washed ashore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top