Advertisement

നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ കോപ്പിയടിക്കാൻ ബന്ധുക്കൾ സഹായിക്കുന്നുവെന്ന് വ്യാജപ്രചാരണം [ 24 fact check]

September 21, 2020
2 minutes Read
fact check malayalam

-/ ലക്ഷ്മി എം

കൊവിഡ് പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ പരീക്ഷക്ക് കോപ്പിയടിക്കാൻ സാമൂഹിക അകലം പോലും പാലിക്കാതെ രക്ഷിതാക്കളും ബന്ധുക്കളും സഹായിക്കുന്നു എന്ന് സമൂഹമാധ്യമങ്ങളിൽ പുതിയ വ്യാജപ്രചാരണം.

Read Also : ‘ജയാ ബച്ചനെയും അമിതാഭ് ബച്ചനെയും ബഹിഷ്‌കരിക്കുന്നു’ മുകേഷ് ഖന്നയുടെ പേരിൽ വ്യജ ട്വീറ്റ് [24 fact check]

ട്വിറ്ററിലൂടെയാണ് വ്യാജ പ്രചാരണത്തിന്റെ തുടക്കം. സെപ്റ്റംബർ 14 ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങൾ വാട്ട്‌സാപ് ഗ്രൂപ്പുകളിലും ഷെയർ ചെയ്തിട്ടുണ്ട്. നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ കോപ്പിയടിക്കുന്നു എന്ന അടിക്കുറിപ്പോടെ കൂടിയാണ് വ്യാജപ്രചാരണം.

അഞ്ച് വർഷം മുമ്പ് ഉണ്ടായ സംഭവത്തിന് ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ പ്രചരിക്കുന്നത്. 2015 ബീഹാറിൽ നടന്ന സംഭവമാണിത്. ‘പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ സഹായിക്കുന്ന രക്ഷിതാക്കളും ബന്ധുക്കളും’ എന്ന പേരിൽ ഈ വാർത്ത അന്ന് ഏറെ വിവാദമാകുകയും വാർത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു. പല മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേ ദൃശ്യങ്ങൾ നീറ്റ് പരീക്ഷയ്ക്ക് പിന്നാലെ യാതൊരു അടിസ്ഥാനവുമില്ലാതെ ഇപ്പോൾ വീണ്ടും പ്രചരിപ്പിക്കുകയാണ്.

Story Highlights neet exam, 24 fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top