Advertisement

‘കൊവിഡ് ബാധിച്ച് മരിച്ച യുവഡോക്ടർ ‘ എന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രം നടി സംസ്‌കൃതിയുടേത് [24 fact check]

September 21, 2020
2 minutes Read
malayalam fact check

-/ ബിനീഷ വിനോദ്

കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടേതെന്നപേരിൽ പ്രചരിക്കുന്ന ചിത്രം വ്യാജം. രോഗം പടരുന്നതിനൊപ്പം ധാരാളം ആരോഗ്യ പ്രവർത്തകരും കൊവിഡിന്റെ പിടിയിലാവുന്ന കണക്കുകൾക്കിടയിലാണ് ഈ വ്യാജവാർത്ത പ്രചരിക്കുന്നത്. ഗുജറാത്തിൽ കൊവിഡ് ബാധിച്ച് ഒരു ഡോക്ടർ മരണപ്പെട്ടെങ്കിലും വാർത്തയുടെ കൂടെ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്.

Read Also : കാർഷിക ബില്ലിന് എതിരെ ഹരിയാനയിലെ കർഷകർ പ്രതിഷേധിക്കുന്നു; പ്രചരിക്കുന്നത് മൂന്ന് വർഷം പഴക്കമുള്ള ചിത്രം [24 fact check]

കൊവിഡ് ബാധയെ തുടർന്ന് ഗുജറാത്തിൽ ഗൈനക്കോളജിസ്റ്റായ വിധി എന്ന പേരുള്ള ഡോക്ടർ മരണപ്പെട്ടുവെന്നും ഒരു യുവഡോക്ടറെ കൂടി നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്നുമാണ് പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ ഈ വാർത്തയിൽ ഡോക്ടറുടെ ചിത്രം എന്ന കുറിപ്പോടെ ചേർത്തിരിക്കുന്ന ചിത്രം ഒരു മലയാള ചലച്ചിത്ര താരത്തിന്റെതാണ്. അനാർക്കലി എന്ന ചിത്രത്തിലഭിനയിച്ച സംസ്‌കൃതി ഷേണായിയുടേതാണ് വാർത്തയോടൊപ്പം ഉള്ള ചിത്രം.

2016ൽ സംസ്‌കൃതി തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോ ഉപയോഗിച്ചാണ് ഈ പ്രചാരണം. എന്നാൽ ഈ വാർത്തയുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്നും തന്റെ ചിത്രം ദുരുപയോഗം ചെയ്താണ് ഇത് പ്രചരിപ്പിക്കുന്നതെന്നും സംസ്‌കൃതി വ്യക്തമാക്കി. അതേസമയം അങ്ങനെ ഒരു ഡോക്ടർ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് പ്രണാമം അർപ്പിക്കുക കൂടി താരം ചെയ്തു. അഹമ്മദാബാദിൽ വിധി എന്ന് പേരുള്ള ഒരു മെഡിക്കൽ വിദ്യാർത്ഥിനി കൊവിഡ് ബാധിച്ച് മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Story Highlights fact check, 24 fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top