നയതന്ത്ര പാഴ്‌സൽ കേസിൽ അന്വേഷണവുമായി മുന്നോട്ട് പോകാൻ കസ്റ്റംസിന് നിയമോപദേശം ലഭിച്ചു

നയതന്ത്ര പാഴ്‌സൽ കേസിൽ അന്വേഷണവുമായി മുന്നോട്ട് പോകാൻ കസ്റ്റംസിന് നിയമോപദേശം ലഭിച്ചു. കേസിൽ കോൺസുൽ ജനറലിനെയും മന്ത്രി കെടി ജലീലിനെയയും ചോദ്യം ചെയ്യേണ്ട സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്. എയർ കാർഗോയിൽ നിന്ന് കോൺസുലേറ്റിലേക്ക് പാഴ്‌സലുകൾ കൊണ്ട് പോയ വാഹന ഉടമയെയും ഡ്രൈവറെയും കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. കസ്റ്റംസിന്റെ പ്രവന്റീവ് ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. കൊണ്ടുപോയത് മതഗ്രന്ഥങ്ങളാണെന്ന് അറിയില്ലെന്നാണ് വാഹന ഉടമ മറുപടി നൽകിയത്.
നയതന്ത്ര പാഴ്‌സൽ വഴി മതഗ്രന്ഥങ്ങളും ഈന്തപ്പഴവും എത്തിച്ച് വിതരണം ചെയ്ത സംഭവത്തിൽ രണ്ട് കേസുകളാണ് കസ്റ്റംസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിന്റെ ഭാഗമായാണ് കസ്റ്റംസ് നിയമോപദേശം തേടിയിരുന്നത്. കേസിൽ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് ഉള്ളതുകൊണ്ട് തന്നെ ഫേമ അടക്കമുള്ള വകുപ്പുകൾ നിലനിൽക്കുമോ ന്നെ് കസ്റ്റംസിന് അറിയേണ്ടതുണ്ട്. എന്നാൽ, ഈ നിയമങ്ങൾ എല്ലാം നിലനിൽക്കുമോയെന്നാണ് കസ്റ്റംസിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്.
Story Highlights – Customs received legal advice to proceed with the investigation into the diplomatic parcel case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here