നറുക്കെടുപ്പിന്റെ തലേദിവസം വരെ ’12 കോടി എനിക്കാകും അടിക്കുക’യെന്ന് തമാശയ്ക്ക് പറയുമായിരുന്നു: അനന്തു

നറുക്കെടുപ്പിന്റെ തലേദിവസം വരെ തനിക്കാകും ഓണം ബമ്പര്‍ അടിക്കുകയെന്ന് തമാശയ്ക്ക് സഹപ്രവര്‍ത്തകരോട് പറയുമായിരുന്നുവെന്ന് അനന്തു വിജയന്‍. ലോട്ടറി എടുക്കുന്ന ശീലമുള്ള വ്യക്തിയല്ല അനന്തു. വല്ലപ്പോഴും ഒരു കൗതുകത്തിന് വേണ്ടി മാത്രമാണ് ലോട്ടറി എടുക്കാറുള്ളത്. പലപ്പോഴായി എടുത്ത ലോട്ടറികളില്‍ നിന്നായി ആകെ അയ്യായിരത്തില്‍ താഴെ രൂപ മാത്രമേ സമ്മാനമായി അനന്തുവിന് ലഭിച്ചിട്ടുള്ളു. നറുക്കെടുപ്പിന്റെ തലേദിവസം വരെ തനിക്കാകും ലോട്ടറി അടിക്കുകയെന്ന് തമാശയ്ക്ക് സഹപ്രവര്‍ത്തകരോട് പറയുമായിരുന്നുവെന്ന് അനന്തു ട്വന്റിഫോര്‍ ന്യൂസ്. കോമിനോട് പറഞ്ഞു. എന്നിട്ടും തനിക്ക് ലോട്ടറി അടിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വൈകീട്ട് അഞ്ച് മണിക്കാണ് അനന്തു ലോട്ടറിയുടെ ഫലം പരിശോധിക്കുന്നത്. ഫലം കണ്ട തനിക്ക് ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ലെന്ന് അനന്തു പറയുന്നു.
ഇടുക്കി സ്വദേശി അനന്തു വിജയനെന്ന 24 കാരനെയാണ് ഓണം ബമ്പര്‍ ഭാഗ്യം കടാക്ഷിച്ചിരിക്കുന്നത്. എറണാകുളത്ത് ജോലി ചെയ്യുന്ന അനന്തുവിന് 12 കോടി രൂപയാണ് ലഭിക്കുന്നത്. പത്ത് ശതമാനം ഏജന്‍സി കമ്മീഷനും, 30 ശതമാനം ആദായ നികുതിയും കഴിഞ്ഞ് 7.56 കോടി രൂപയാണ് അനന്തുവിന് ലഭിക്കുക. അനന്തുവിന്റെ വീട്ടില്‍ അച്ഛനും, അമ്മയും, അനിയനും, ചേച്ചിയുമുണ്ട്. സഹോദരി ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അനിയന്‍ ബിബിഎയും പൂര്‍ത്തിയാക്കി. വീട് വയ്ക്കണമെന്നും ഒരു ജീവിതം കെട്ടിപ്പടുക്കണമെന്നുമൊക്കെയാണ് അനന്തുവിന്റെ ആഗ്രഹമെന്നും അനന്തു ട്വന്റിഫോര്‍ ന്യൂസ്.കോമിനോട് പറഞ്ഞു.
Story Highlights – onam bumper 2020 winner, anandhu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here