Advertisement

കെഎസ്ഇബി ഓഫീസുകളിലെ തിരക്ക് ഒഴിവാക്കാന്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം

September 21, 2020
Google News 3 minutes Read

കൊവിഡ് പശ്ചാത്തലത്തില്‍ കെഎസ്ഇബി ഓഫീസുകളിലെ തിരക്ക് ഒഴിവാക്കാന്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം ഒരുങ്ങി. ഓഫീസ് സന്ദര്‍ശനത്തിനുള്ള ടോക്കണ്‍ ‘ഇ -സമയം’ (esamayam.kseb.in) എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. സൈറ്റില്‍ ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ ഒടിപി ലഭിക്കും. ഈ ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പേരും മറ്റ് വിവരങ്ങളും നല്‍കാം. തുടര്‍ന്ന് സന്ദര്‍ശിക്കേണ്ട ഓഫീസിന്റെ പേരും ഉദ്യോഗസ്ഥന്റെ പേരും സമയവും സന്ദര്‍ശനോദ്ദേശ്യവും തെരഞ്ഞെടുക്കണം. വൈകാതെ ടോക്കണ്‍ നമ്പരും സമയവും എസ്എംഎസായി ലഭിക്കും.

പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം വെള്ളയമ്പലം, കേശവദാസപുരം എന്നീ രണ്ട് സെക്ഷന്‍ ഓഫീസുകളിലേക്കാണ് ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം നിലവില്‍ വന്നിരിക്കുന്നത്. വൈകാതെ ഈ സൗകര്യം എല്ലാ ഓഫീസുകളിലേക്കും ലഭ്യമാവും.

കോവിഡ് പശ്ചാത്തലത്തിൽ കെ എസ്‌ ഇ ബി ഓഫീസുകളിലെ തിരക്ക് ഒഴിവാക്കാൻ വിർച്വൽ ക്യൂ സംവിധാനം – 'ഇ സമയം' ഒരുങ്ങി. ഓഫീസ്…

Posted by Kerala State Electricity Board on Sunday, 20 September 2020

Story Highlights Virtual queue system in KSEB offices

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here