കാർഷിക പരിഷ്കരണ ബിൽ; പ്രതിപക്ഷ പാർട്ടികൾ നാളെ യോഗം ചേരും

കാർഷിക ബില്ലിന് എതിരെ സമരം ശക്തമാക്കാൻ പ്രതിപക്ഷം. ബില്ലിന് എതിരെ പ്രതികരിച്ച എംപിമാര്‍ക്ക് നേരെയുള്ള നടപടി പിൻവലിക്കാത്തതിനെ തുടർന്ന് ലോകസഭ കൂടി ബഹിഷ്‌ക്കരിയ്ക്കാൻ ഇടത് പാർട്ടികള്‍ നിർദേശം നല്‍കി. വിഷയം സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികൾ നാളെ യോഗം ചേരും. രാജ്യസഭയ്ക്ക് ഒപ്പം ലോകസഭയും ബഹിഷ്‌ക്കരിച്ച് പ്രതിഷേധിക്കുന്ന വിഷയം ചർച്ച ചെയ്യും. യോഗത്തിന് ശേഷം തീരുമാനം കൈക്കൊണ്ട് സ്പീക്കറെ ബഹിഷ്‌കരണം അറിയിക്കും.
Read Also : കാർഷിക പരിഷ്കരണ ബിൽ രാജ്യസഭയിൽ
അതേസമയം സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിൽ കൊണ്ടുവരാനുള്ള ബാങ്കിംഗ് റെഗുലേഷൻ ആക്ട് ഭേദഗതി ബിൽ അടക്കം ആറ് ബില്ലുകളാണ് രാജ്യസഭയിൽ മൂന്ന് മണിക്കൂർ കൊണ്ട് ഇന്ന് പാസാക്കിയത്. ശബ്ദ വോട്ടോടുകൂടിയാണ് ബിൽ പാസാക്കിയത്.
കാർഷിക ബില്ലുകളിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് 18 പ്രതിപക്ഷ പാർട്ടികൾ കത്ത് നൽകിയിരുന്നു. ജനാധിപത്യ വിരുദ്ധ നീക്കങ്ങളിലൂടെയാണ് സർക്കാർ ബില്ലുകൾ പാസാക്കിയതെന്നാണ് കത്തിലെ ആരോപണം. രാഷ്ട്രപതി ബില്ലിൽ ഒപ്പുവയ്ക്കാതെ തിരിച്ചയയ്ക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ കത്തിൽ ആവശ്യപ്പെട്ടു. കോൺഗ്രസ്, ഇടത് പാർട്ടികൾ, എൻസിപി, ഡിഎംകെ, സമാജ്വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ആർജെഡി തുടങ്ങിയവയാണ് കത്തയച്ചത്.
Story Highlights – agriculture bill 2020, opposition makes move
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here