Advertisement

പാലാരിവട്ടം പാലം; കോടതി വിധി ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

September 22, 2020
Google News 1 minute Read
palarivattam bridge

പാലാരിവട്ടം പാലം വിഷയത്തിൽ കോടതി വിധി ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ ശ്രീധരന്റെ പങ്കാളിത്തം ഉറപ്പാക്കും. നടപടികൾ സ്വീകരിച്ചു വന്നിരുന്നു. ഹെെക്കോടതി വിഷയത്തിൽ ഇടപെട്ടപ്പോഴാണ് നടപടി വൈകിയത്. കഴിയാവുന്ന വേഗത്തിൽ പാലം പൊളിച്ച് പുതിയത് പണിയും.

കഴിയാവുന്ന വേഗത്തിൽ പാലം നിർമിക്കുമെന്നും മുഖ്യമന്ത്രി. സർക്കാരിന് ആശയക്കുഴപ്പമില്ല. പാലം അഴിമതിക്കേസിൽ അന്വേഷണം കൃത്യമായി നടക്കുന്നു. അവസാന ഘട്ടത്തിൽ എത്തിക്കൊണ്ടിക്കുന്നുവെന്നാണ് മനസിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also : പാലാരിവട്ടം പാലം പൊളിച്ച് പണിയണം : സുപ്രിംകോടതി

പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാൻ സുപ്രിംകോടതി ഉത്തരവിട്ടത് ഇന്നാണ്. സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. ജസ്റ്റിസ് ആർ.എസ് നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ഹൈക്കോടതിയിലെ ഹർജി ആറ് മാസത്തിനകം തീർപ്പാക്കണമെന്നും ജനതാത്പര്യമനുസരിച്ച് പാലം പണി വേഗത്തിൽ പൂർത്തിയാക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു.

Story Highlights Palarivattam bridge, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here