മതഗ്രന്ഥ വിതരണം; സി ആപ്റ്റിൽ എൻഐഎ പരിശോധന

യുഎഇ കോൺസുലേറ്റിൽ നിന്നെത്തിച്ച മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സി ആപ്റ്റിൽ എൻഐഎ പരിശോധന നടത്തുന്നു. തിരുവനന്തപുരം വട്ടിയൂർക്കാവിലെ സി ആപ്റ്റിന്റെ ഓഫീസിലാണ് പരിശോധന നടത്തുന്നത്.
കസ്റ്റംസും നേരത്തെ സി ആപ്റ്റിൽ പരിശോധന നടത്തിയിരുന്നു.

നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം എത്തിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസും എൻഐഎയും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എൻഐഎ സിആപ്റ്റിൽ എത്തിയിരിക്കുന്നത്.

യുഎഇ കോൺലുലേറ്റേിൽ നിന്ന് സി ആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥങ്ങൾ മലപ്പുറത്തേക്ക് കൊണ്ടുപോയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് ഈ വാഹനമോടിച്ച ഡ്രൈവർമാരെ ചോദ്യം ചെയ്യലിന് വിധേയരാക്കിയിരുന്നു.

Story Highlights Distribution of religious books; NIA testing in C apt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top