Advertisement

മലയാറ്റൂരിൽ സ്‌ഫോടനമുണ്ടായ ക്വാറിയുടെ എക്‌സ്‌പ്ലോസീവ് ലൈസൻസ് റദ്ദാക്കും

September 22, 2020
2 minutes Read

മലയാറ്റൂരിൽ പാറമടയിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ ക്വാറിയുടെ എക്‌സ്‌പ്ലോസീവ് ലൈസൻസ് റദ്ദാക്കും. കേന്ദ്ര ഏജൻസിയായ പെസോയാണ് വിജയാ ക്വാറിക്ക് എക്‌സ്‌പ്ലോസീവ് ലൈസൻസ് നൽകിയിരുന്നത്. അനധികൃതമായി സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

150 കിലോ സ്‌ഫോടക വസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള അനുമതിയാണ് ക്വാറിക്ക് ഉണ്ടായിരുന്നത്. 25 കിലോയ്ക്ക് താഴെയുള്ള സ്‌ഫോടക വസ്തുക്കൾസൂക്ഷിക്കുന്നതിന് ജില്ലാ മജിസ്‌ട്രേറ്റാണ് അനുമതി നൽകുന്നത്.

അതേസമയം, സംഭവത്തിൽ മജിസ്റ്റീരിയൽ തല അന്വേഷണം ഇന്ന് ആരംഭിക്കും. ഇന്നലെയാണ് എറണാകുളം ജില്ലയിലെ മലയാറ്റൂരിലെ ഇല്ലിത്തോടിന് സമീപമുള്ള വിജയ എന്ന പാറമടയിൽ അപകടം ഉണ്ടായത്. പുലർച്ചെ മൂന്നരയോടെ നടന്ന അപകടത്തിൽ രണ്ട് തമിഴ്‌നാടി സ്വദേശികൾ മരിച്ചിരുന്നു.

Story Highlights The quarry that exploded in Malayattoor will have its explosives license revoked

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top