യുഎഇ എമിറേറ്റിലെ മുഴുവന്‍ ഭരണാധികാരികളുടേയും പേര് പറഞ്ഞ് അമ്പരപ്പിച്ച് ഇസ്ര ഹബീബ്

ഓര്‍മശക്തി കൊണ്ട് ഏവരെയും അമ്പരപ്പിച്ച ഐക്യു ക്വീന്‍ ഓഫ് കേരള, ഇസ്ര ഹബീബ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. യുഎഇ എമിറേറ്റിലെ മുഴുവന്‍ ഭരണാധികാരികളുടേയും പേര് നിഷ്പ്രയാസം ഓര്‍ത്ത് പറയുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്.

ഓര്‍മശക്തിയില്‍ ഏവരെയും അമ്പരപ്പിച്ച് ഫ്‌ളവേഴ്‌സ് ടിവിയുടെ വേദിയിലൂടെ അടക്കം മലയാളികള്‍ക്ക് സുപരിചിതയാണ് ഇസ്ര ഹബീബ്. യുഎഇയിലെ മുഴുവന്‍ ഭരണാധികാരികളുടെയും പേരുകള്‍ ഓര്‍ത്തെടുത്തു പറയുന്ന ഇസ്രയുടെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നത്. യുഎഇ ഭരണാധികാരികളടക്കം നിരവധിപേരാണ് അഭിനന്ദനവുമായി ഇസ്രയെത്തേടിയെത്തിയത്. കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹൈസ്‌ക്കൂളിലെ അഞ്ചാംതരം വിദ്യാര്‍ത്ഥിനിയാണ് ഇസ്ര ഹബീബ്. മൂന്നു വയസ് മുതല്‍ പിതാവ് ഹബീബാണ് കുട്ടിയുടെ കഴിവ് തിരിച്ചറിഞ്ഞതും പ്രോത്സാഹനവുമായി കൂടെയുള്ളതും.

സ്വന്തമായി വീടെന്ന സ്വപ്നം പൂവണിയാത്തതാണ് ഇപ്പോഴും വാടക വീട്ടില്‍ താമസിക്കേണ്ടി വരുന്ന ഈ കൊച്ചുമിടുക്കിയുടെ വിഷമം. പക്ഷേ പരിഭവങ്ങള്‍ക്കപ്പുറം സാധാരണ കുട്ടികള്‍ക്ക് ഐ ക്യൂ വികസിപ്പിക്കാനുള്ള ഊര്‍ജമാവുകയാണ് ഇസ്ര.

Story Highlights isra habeeb

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top