ബോളിവുഡ് ലഹരിമരുന്ന് കേസ്; ദീപിക പദുകോൺ അടക്കം നാല് പേർക്ക് സമൻസ്

ലഹരിമരുന്ന് കേസിൽ അന്വേഷണം ബോളിവുഡിലെ പ്രമുഖരിലേക്ക്. നടി ദീപിക പദുകോണിന് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ സമൻസ് നൽകി. സെപ്റ്റംബർ 25 ന് മുൻപ് അന്വേഷണ സംഘം മുൻപാകെ ഹാജരാകണം. കൂടാതെ നടിമാരായ രാകുൽ പ്രീത്, സാറാ അലി ഖാൻ, ശ്രദ്ധാ കപൂർ എന്നിവർക്കും സമൻസ് അയച്ചു.
ദീപിക പദുകോണിന്റെ മാനേജറായിരുന്ന കരിഷ്മ പ്രകാശിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻസിബി നോട്ടീസ് അയച്ചിരുന്നു. കരിഷ്മ പ്രകാശുമായി നടി ദീപിക പദുകോൺ 2017ൽ നടത്തിയ വാട്‌സാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഇരുവരും തമ്മിലുള്ള ചാറ്റിൽ ദീപിക പദുകോൺ ലഹരി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.
Read Also : പൗരത്വ ഭേദഗതി: അനുരാഗ് കശ്യപ് വായടയ്ക്കണമെന്ന് പ്രിയദർശൻ; ദീപിക പദുകോണിനും വിമർശനം
കൂടാതെ മുംബൈ പരേലിലെ കോകോ എന്ന റസ്റ്റോറന്റിന്റെ പേരും ചാറ്റിൽ പരാമർശിച്ചിട്ടുണ്ട്. ഇതോടെ കൂടുതൽ പ്രമുഖരും സംശയത്തിന്റെ നിഴലിലാണ്. നിലവിൽ കരിഷ്മ പ്രകാശും,ക്വാൻ ടാലൻറ് മാനേജ്‌മെൻറ് കമ്പനിയുടെ മേധാവി ധ്രുവ് ചിത്‌ഗോപോക്കറെയും കേന്ദ്രീകരിച്ചാണ് എൻസിബിയുടെ അന്വേഷണം. ദീപിക കൂടാതെ നടിമാരായ രാകുൽ പ്രീത് സിംഗ്, സാറാ അലി ഖാൻ, ശ്രദ്ധാ കപൂർ എന്നിവർക്കും എൻസിബി സമൻസ് അയച്ചു. സെപ്റ്റംബർ 24 ന് ഹാജരാകണമെന്നാണ് രാകുൽ പ്രീതിന് നൽകിയ നിർദേശം.
Story Highlights – bollywood drug case, deepika padukone, sradha kapoor, sasra ali khan, rakul preet singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here