ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികൾക്ക് നിബന്ധനകൾക്ക് വിധേയമായി ഹോം ഐസൊലേഷൻ

ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികൾക്ക് നിബന്ധനകൾക്ക് വിധേയമായി ഹോം ഐസൊലേഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീടുകളിൽ മതിയായ സൗകര്യമുള്ളവർ ഇതിന് തയാറാകുന്നില്ലെന്നും അനാവശ്യ ഭീതിയും തെറ്റിദ്ധാരണയും കാരണമാണ് ഇത് സംഭവിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ ആശങ്കപ്പെടേണ്ട കാര്യമില്ല.
Read Also : സംസ്ഥാനത്ത് ഇന്ന് 5000 കടന്ന് കൊവിഡ് ബാധ; 20 മരണം
കുടുംബാംഗങ്ങളും നാട്ടുകാരും ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് പോകാൻ രോഗികളെ നിർബന്ധിക്കുകയാണ്. സ്വന്തം വീട്ടിൽ കഴിയുന്നത് മാനസിക സമ്മർദം കുറക്കുമെന്നും മുഖ്യമന്ത്രി.
ആശങ്കയുളവാക്കുന്ന വർധനവാണ് കൊവിഡ് കണക്കിൽ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയുടെ അവസ്ഥ പഴയ നിലയിൽ തന്നെയാണ്. എണ്ണത്തിലുള്ള വർധനവ് തുടരുന്നു. പത്ത് വയസിന് താഴെയുള്ളവരും അറുപത് വയസിന് മുകളിൽ ഉള്ളവരിലും കൊവിഡ് ബാധ ഉണ്ടാകുന്നുണ്ട്. 852 പേർക്കാണ് തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
Story Highlights – home isolation,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here