കുഴുപ്പിള്ളി ബീച്ച് കൊലപാതകത്തിലേക്ക് നയിച്ചത് ആറ് മാസം മുൻപുണ്ടായ തർക്കം; ഒരാൾ പിടിയിൽ

മുനമ്പം കുഴുപ്പിള്ളി ബീച്ച് റോഡിലെ കൊലപാതകക്കേസിൽ ഒരാൾ പിടിയിൽ. അമ്പാടി എന്ന 19 കാരനാണ് പിടിയിലായത്.
കൊലപാതകത്തിലേക്ക് നയിച്ചത് ഗുണ്ടാ സംഘങ്ങൾ തമ്മിൽ ആറ് മാസം മുൻപുണ്ടായ തർക്കമെന്ന് എസ്.പി കാർത്തിക്ക് 24 നോട് പറഞ്ഞു. പ്രതികൾക്കെതിരെ കാപ്പ ചുമത്തുമെന്നും ആലുവ റൂറൽ എസ്.പി അറിയിച്ചു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട്. പ്രതികൾ ലഹരി ഉപയോഗിക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന സംഘമാണ്. കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നും എസ്.പി കാർത്തിക്ക് കൂട്ടിച്ചേർത്തു.
ഇന്നലെയാണ് കുഴുപ്പിള്ളി ബീച്ച് റോഡിൽ മുനമ്പം സ്വദേശി പ്രണവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പുലർച്ചെ നാലരയോടെയായിരുന്നു കൊലപാതകം. മത്സ്യ തൊഴിലാളികളാണ് പ്രണവിന്റെ മൃതദേഹം കണ്ടത്. ചോരയിൽ കുളിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
Story Highlights – kuzhipilly beach murder culprit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here