തദ്ദേശ തെരഞ്ഞെടുപ്പ്; കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകള്‍ വിഭജിക്കും

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകള്‍ വിഭജിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. പഞ്ചായത്തുകളില്‍ ഒരു ബൂത്തില്‍ ശരാശരി ആയിരം വോട്ടര്‍മാര്‍ക്കായിരിക്കും വോട്ട് ചെയ്യാന്‍ അവസരം. കോര്‍പ്പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും ഇത് 1500 പേരായിരിക്കും.

കമ്മീഷന്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ബൂത്തുകള്‍ 500 പേരായി ചുരുക്കണമെന്നായിരുന്നു യുഡിഎഫിന്റെ ആവശ്യം. കൊവിഡ് സാഹചര്യത്തിലാണ് പുതിയ തീരുമാനം. സാമൂഹിക അകലം പാലിച്ച് വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. ഈ ആഴ്ച അവസാനത്തോടെ പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനമായി.

Story Highlights election kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top