Advertisement

പാലാരിവട്ടം പാലം; അഴിമതിക്കാർ ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി; ഖജനാവ് കൊള്ളയടിച്ചവരെക്കൊണ്ട് കണക്ക് പറയിപ്പിക്കും

September 23, 2020
Google News 1 minute Read
palarivattam bridge

പാലാരിവട്ടം പാലം അഴിമതി നടത്തിയ ആരും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് അന്വേഷണം അവസാനഘട്ടത്തിലാണ്. പുതിയ പാലത്തിന്റെ മേൽനോട്ട ചുമതല ഇ ശ്രീധരനെന്നും മുഖ്യമന്ത്രി. എട്ട് മാസത്തിനകം നിർമാണം പൂർത്തിയാക്കും.

Read Also : പാലാരിവട്ടം പാലം നിര്‍മാണത്തില്‍ തകരാര്‍ സംഭവിച്ചു; കരാറുകാരനില്‍ നിന്ന് നഷ്ടം ഈടാക്കാനാകും: വി.കെ. ഇബ്രാഹിം കുഞ്ഞ്

പാലാരിവട്ടം പാലം യുഡിഎഫ് ഭരണകാലത്തെ അഴിമതിയെ ഓർമപ്പെടുത്തുവെന്നും മുഖ്യമന്ത്രി. പാലം നിർമാണത്തിൽ നഗ്നമായ അഴിമതിയുണ്ട്. ഖജനാവ് കൊള്ളയടിച്ചവരെക്കൊണ്ട് കണക്ക് പറയിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിനെ അഴിമതി മുക്തമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുണ്ടന്നൂർ, വൈറ്റില മേൽപ്പാലങ്ങൾ ഡിസംബറിൽ ഗതാഗത യോഗ്യമാകും. ആലപ്പുഴ ബൈപ്പാസ് നവംബറിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരുമൺ പാലത്തിന്റെ നിർമാണം നവംബറിൽ തുടങ്ങും.

Story Highlights pinarayi vijayan, palarivattam bridge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here