Advertisement

സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 21 കൊവിഡ് മരണം

September 24, 2020
Google News 1 minute Read

സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 21 കൊവിഡ് മരണം. ഇതോടെ ആകെ മരണം 613 ആയി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേഴളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

സെപ്റ്റംബർ 18ന് മരണമടഞ്ഞ തിരുവനന്തപുരം നരുവാമൂട് സ്വദേശി ആൽബി (20), സെപ്റ്റംബർ 19ന് മരണമടഞ്ഞ തിരുവനന്തപുരം മന്നൂർകോണം സ്വദേശി തങ്കപ്പൻ (70), സെപ്റ്റംബർ 20ന് മരണമടഞ്ഞ തിരുവനന്തപുരം പൂന്തുറ സ്വദേശി ശശി (60), തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി വാസുദേവൻ (75), തൃശൂർ സ്വദേശിനി കതീറ മാത്യു (88), തിരുവനന്തപുരം മണക്കാട് സ്വദേശി ഡോ. എം.എസ്. അബ്ദീൻ (72), സെപ്റ്റംബർ 21ന് മരണമടഞ്ഞ തിരുവനന്തപുരം വെമ്പായം സ്വദേശി ഓമന (62), തിരുവനന്തപുരം ആനയറ സ്വദേശി ശശി (74), തിരുവനന്തപുരം കൊടുവഴന്നൂർ സ്വദേശി സ്വദേശിനി സുശീല (60), തിരുവനന്തപുരം മഞ്ചവിളാകം സ്വദേശി ശ്രീകുമാരൻ നായർ (67), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി റോബർട്ട് (72), സെപ്റ്റംബർ 13ന് മരണമടഞ്ഞ കോഴിക്കോട് പുത്തൂർ സ്വദേശി അബ്ദുറഹ്മാൻ (79), സെപ്റ്റംബർ 22ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി റഹിയാബീവി (56), എറണാകുളം മൂക്കന്നൂർ സ്വദേശി വി.ഡി. ഷാജു (53), സെപ്റ്റംബർ 4ന് മരണമടഞ്ഞ ആലപ്പുഴ, കായംകുളം സ്വദേശി അബ്ദുൾ റഹീം (68), ആലപ്പുഴ ചേർത്തല സൗത്ത് സ്വദേശി ഭാർഗവൻ നായർ (72), ആലപ്പുഴ സ്വദേശിനി സുരഭിദാസ് (21), സെപ്റ്റംബർ 11ന് മരണമടഞ്ഞ ആലപ്പുഴ സ്വദേശി ത്രേസ്യാമ്മ ചാക്കോ (66), ആലപ്പുഴ മാവേലിക്കര സ്വദേശിനി ശാന്തമ്മ (82), സെപ്റ്റംബർ 10ന് മരണമടഞ്ഞ ആലപ്പുഴ കരീലകുളങ്ങര സ്വദേശി പൊന്നമ്മ (64), സെപ്റ്റംബർ 12ന് മരണമടഞ്ഞ ആലപ്പുഴ സ്വദേശി മോഹൻദാസ് (74) എന്നിവരാണ് മരണമടഞ്ഞത്.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് ബാധിതർ ആറായിരം കടന്നു. 6,324 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂർ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂർ 406, പാലക്കാട് 353, കോട്ടയം 341, കാസർഗോഡ് 300, പത്തനംതിട്ട 189, ഇടുക്കി 151, വയനാട് 106 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 3,168 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Story Highlights Covid 19, Covid death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here