Advertisement

ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ കോഴിക്കോട്; മലപ്പുറത്ത് സ്ഥിതി ഗുരുതരം

September 24, 2020
1 minute Read

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ കോഴിക്കോട് ജില്ലയിൽ. കോഴിക്കോട് 883 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 820 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

തിരുവനന്തപുരത്തും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ജില്ലയിൽ 875 പേർക്ക് രോഗം സ്ഥിരീകരിച്ചു. മലപ്പുറത്ത് സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് 763 പുതിയ കേസുകളാണ് മലപ്പുറത്ത് റിപ്പോർട്ട് ചെയ്തത്. എറണാകുളം ജില്ലയിൽ 590 പേർക്കും തൃശൂരിൽ 474 പേർക്കും ആലപ്പുഴയിൽ 453 പേർക്കും കൊല്ലത്ത് 440 പേർക്കും കണ്ണൂരിൽ 406 പേർക്കും രോഗം സ്ഥിരീകരിച്ചു.

പാലക്കാട് 353 പേർക്കാണ് രോഗം കണ്ടെത്തിയത്. കോട്ടയത്ത് 341 പേർക്കും കാസർഗോഡ് 300, പത്തനംതിട്ട 189, ഇടുക്കി 151, വയനാട് 106 എന്നിങ്ങനെയും രോഗം സ്ഥിരീകരിച്ചു.

Story Highlights Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top