റാഫാൽ ഇടപാട്: ഫ്രഞ്ച് കമ്പനികളെ വിമർശിച്ച് സിഎജി റിപ്പോർട്ട്

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് ഫ്രഞ്ച് കമ്പനികളെ വിമർശിച്ച് സിഎജി റിപ്പോർട്ട്. ഡസോൾട്ട്, എംബിഡിഎ കമ്പനികൾക്കാണ് സിഎജി വിമർശനം. ഇന്നലെ പാർലമെന്റിന്റെ മേശപ്പുറത്ത് വച്ച റിപ്പോർട്ടിലാണ് വിമർശനം. മാനേജ്‌മെന്റ് ഓഫ് ഡിഫൻസ് ഓഫ്‌സെറ്റ് എന്നാണ് സിഎജി റിപ്പോർട്ടിന്റെ തലകെട്ട്. 24 എക്‌സ്‌ക്ലൂസിവ്.
റാഫാൽ ഇടപാടിലെ ആദ്യ വിമർശനം സിഎജി വ്യക്തമാക്കിയത് ഇന്നലെ പാർലമെന്റിന്റെ മേശപ്പുറത്ത് വച്ച മാനേജ്‌മെന്റ് ഓഫ് ഡിഫൻസ് ഓഫ്‌സെറ്റ് എന്ന റിപ്പോർട്ടിലാണ്. നൂതന സാങ്കേതികവിദ്യ ലഭ്യമാക്കുന്ന വാഗ്ദാനം ഓഫ്‌സെറ്റ് കരാർ പ്രകാരം പാലിക്കുന്നതിൽ വീഴ്ച ഉണ്ടായെന്നാണ് സിഎജിയുടെ കണ്ടെത്തൽ. നാല് കമ്പനികളാണ് വ്യവസ്ഥകൾ പ്രകാരം ഓഫ്‌സെറ്റ് വാഗ്ദാനങ്ങൾ പാലിക്കാൻ ബാധ്യസ്ഥർ. ഇതിലെ രണ്ട് കമ്പനികളായ ഡസോൾട്ട്, എംബിഡിഎ കമ്പനികൾക്കാണ് വിമരശനം. വാഗ്ദാനം ചെയ്ത ഓഫ്‌സെറ്റ് കരാറുകൾ നൂതന സാങ്കേതിക വിദ്യ ഇതുവരെയും നൽകിയില്ലെന്ന് സിഎജി കുറ്റപ്പെടുത്തുന്നു.
കരാർ മൂല്യത്തിന്റെ 50 ശതമാനം ഓഫ്‌സെറ്റുകളായോ അല്ലെങ്കിൽ പുനർനിക്ഷേപമായോ ലഭ്യമാക്കും എന്നത് റാഫാൽ കരാറിലെ സവിഷേഷതയായി സർക്കാർ അവകാശപ്പെട്ടിരുന്നു. ഡിആർഡിഒയ്ക്ക് ‘ഉയർന്ന സാങ്കേതികവിദ്യ’ ലഭ്യമാക്കും എന്ന വാഗ്ദാനവും പാലിച്ചില്ല. 2015 സെപ്റ്റംബറിലെ ഓഫ്‌സെറ്റ് കരാറിൽ 30 ശതമാനവും ഇനിയും പാലിക്കാൻ വൈകുന്നതായാണ് സിഎജിയുടെ വിമർശനം. എഴുവർഷത്തിനുള്ളിൽ കരാർ പൂർണമായി പാലിച്ചാൽ മതിയെങ്കിലും സമയബന്ധിതമായി വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല. നൽകിയ ഓഫ്‌സെറ്റ് വാഗ്ദാനങ്ങളുടെ 57 ശതമാനം എംബിഡിഎയും 58 ശതമാനം ഡസോൾട്ടും 2023 ലെ പൂർത്തിയാക്കു എന്ന നിഗമനത്തിലും സിഎജി റിപ്പോർട്ടിൽ അത്യപ്തി അറിയിക്കുന്നു.
Story Highlights – CAG report against French companies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here