കർഷക ബില്ലുകൾക്കെതിരെ വിയോജിപ്പ്; കോൺഗ്രസും വിവിധ സംഘടനകളും ആഹ്വാനം ചെയ്ത രാജ്യ വ്യാപക പ്രക്ഷോഭം ഇന്ന് നടക്കും

കേന്ദ്ര സർക്കാർ പാസാക്കിയ കർഷക ബില്ലുകൾക്കെതിരെ രാജ്യത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭം തുടരുന്നു. കോൺഗ്രസും വിവിധ സംഘടനകളും ആഹ്വാനം ചെയ്ത രാജ്യ വ്യാപക പ്രക്ഷോഭം ഇന്ന് നടക്കും. പഞ്ചാബ്, ഹരിയാന, ഡൽഹി, ബംഗാൾ, കർണാടക സംസ്ഥാനങ്ങളിൽ മാർച്ചുകളും ധർണയും ഇന്നലെ നടന്നിരുന്നു.
ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പാർലമെന്റ് മാർച്ചും നടത്തി. ഇതിന്റെ എല്ലാം തുടർച്ചയാകും ഇന്നത്തെ രാജ്യ വ്യാപക പ്രതിഷേധം. ഡൽഹിയിൽ പ്രധാന പാർട്ടി നേതാക്കൾ അടക്കം പ്രതിഷേധത്തിന്റെ ഭാഗമാകും എന്ന് കോൺഗ്രസ് അറിയിച്ചു.
അതേസമയം, കോൺഗ്രസ് നടത്തി വരുന്ന സമരങ്ങൾ കർഷക വിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിമർശിച്ചു. കാർഷിക ബില്ലിനെ കുറിച്ച് കർഷകരെ തെറ്റിധരിപ്പിക്കാൻ ആണ് കോൺഗ്രസ് ശ്രമിക്കുന്നത്. കർഷകർക്ക് സ്വതന്ത്രമായി ഉത്പാദനം നടത്താനും വരുമാനം ഉറപ്പാക്കാനും കർഷകരുടെ ഭൂമി സുരക്ഷിതമാക്കാനും സാധിക്കുന്ന കാർഷിക ബില്ലുകളാണ് പാസാക്കിയത്. കാർഷിക ബില്ലുകൾ കർഷകരെ സ്വയം പര്യാപ്തമാക്കും. എന്തിനാണ് പ്രതിപക്ഷം ഈ ബില്ലിനെ എതിർക്കുന്നതെന്നും സ്മൃതി ഇറാനി ചോദിച്ചു.
Story Highlights – Congress-led agitation against the farmers’ bills continues in the country
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here