ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൃസ്വദൂര ബാലസ്റ്റിക് മിസൈൽ പൃഥ്വി-2 ന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായി

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൃസ്വദൂര ബാലസ്റ്റിക് മിസൈലായ പൃഥ്വി-2 ന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായി. ഒഡീഷ തീരത്തെ ബലാസോറിൽ നിന്ന് ഇന്നലെ രാത്രിയാണ് മിസൈൽ പരീക്ഷണം നടത്തിയത്.
ആണവ പോർമുന വഹിക്കാൻ ശേഷയുള്ള ഭൂതല മിസൈലായ പൃഥ്വിയുടെ പരീക്ഷണത്തിലൂടെ സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് തീരുമാനിച്ച ലക്ഷ്യങ്ങളിൽ ഒന്നാണ്.
500 മുതൽ 1,000 കിലോ ഗ്രാം വരെ ആയുധം വഹിക്കാൻ കഴിവുള്ള പൃഥ്വി 2ന് ദ്രവ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇരട്ട എഞ്ചിനുകളാണ് ഉള്ളത്.
2003 മുതൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായ മിസൈലിന്റെ വിവിധ സാഹചര്യങ്ങളിലെ കാര്യക്ഷമതാ പരിശോധനയാണ് ഇപ്പോൾ നടന്നത്. ഈ വർഷം നവംബർ 20 നാണ് പൃഥ്വി 2 ന്റെ അവസാന രാത്രി പരീക്ഷണം.
Story Highlights – India successfully completes test of indigenously developed short-range ballistic missile Prithvi-2
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here