മയ്യഴി പുഴയിൽ ബിരുദ വിദ്യാർത്ഥിനി മരിച്ച നിലയിൽ

കണ്ണൂർ മയ്യഴി പുഴയിൽ ബിരുദ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കരിയാട് കാഞ്ഞിരക്കടവിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ഏറാമല വരേ പറമ്പിൽ രവീന്ദ്രന്റെ മകൾ അഞ്ജലിയാണ് മരിച്ചത്.
Read Also : വൈക്കത്ത് എട്ടാം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
രാവിലെ തൊട്ട് വിദ്യാർത്ഥിനിയെ കാണാതായിരുന്നു. ബന്ധുക്കൾ തെരയുന്നതിനിടയിലാണ് പുഴയിൽ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് മൃതദേഹം കരക്കെത്തിച്ചത്. എടച്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വടകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Story Highlights – student found dead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here