യുഎഇ കോൺസുലേറ്റ് വഴി പാഴ്‌സലുകൾ എത്തിച്ച് വിതരണം ചെയ്ത സംഭവം: എഫ്‌സിആർഎ ലംഘനം നടന്നിട്ടുണ്ടെന്ന് കസ്റ്റംസ്

യുഎഇ കോൺസുലേറ്റ് വഴി പാഴ്‌സലുകൾ എത്തിച്ച് വിതരണം ചെയ്ത സംഭവത്തിൽ എഫ്‌സിആർഎ ലംഘനം നടന്നിട്ടുണ്ടെന്ന് കസ്റ്റംസ്. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് ലംഘനം നടന്നതായി കസ്റ്റംസ് കേന്ദ്രത്തെ അറിയിച്ചു.
സിബിഐസി അന്വേഷണം വേണ്ടിവരുമെന്നും കസ്റ്റംസ് കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനത്ത് എഫ്‌സിആർഎ ലംഘനം അന്വേഷിക്കുന്നത് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആന്റ് കസ്റ്റംസ് അണ്.
നേരത്തെ യുഎഇ കോൺസുലേറ്റ് വഴി പാഴ്‌സലുകൾ വിതരണം ചെയ്ത കേസിൽ കസ്റ്റംസ് നിയമോപദേശം തേടിയിരുന്നു. കേസിൽ കോൺസുൽ ജനറലിനേയും, മന്ത്രിയേയും ചോദ്യം ചെയ്യണ്ട സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്.
Story Highlights – uae consulate diplomatic bag issue violated fcra
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here