യു എ ഇയിൽ ക്രിക്കറ്റിൻ്റെ ആരവങ്ങളുമായി ട്വൻ്റിഫോർ

പ്രവാസി മലയാളികളുടെ സ്വപ്നഭൂമിയായ യു എ ഇയിൽ ക്രിക്കറ്റിൻ്റെ ആരവങ്ങളുമായി ട്വൻ്റിഫോർ . കേരളത്തിലെ 14 ജില്ലകളെയും പ്രതിനിധീകരിച്ച് യു എ ഇയിൽ 24KCC ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് ജൂൺ 13,14,15 തിയതികളിൽ ഫ്രാഗ്രൻസ് വേൾഡ്, ലുലു എക്സ്ചയ്ഞ്ച്, നെല്ലറ എന്നിവരുടെ സഹകരണത്തോടെ Danube Sports World സ്റ്റേഡിയത്തിൽ വച്ച് നടത്തുന്നു. ടൂർണമെന്റിനോടനുബന്ധിച്ച് ‘പ്രവാസ ലോകത്ത് നിന്നൊരു മലയാളി മങ്ക’, ’24KCC Junior Super Model Contest’ കൂടാതെ ‘ക്വീൻ ഓഫ് പുട്ട്’ എന്നി നിരവധി മത്സരങ്ങളും നടത്തപ്പെടുന്നു.
ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻനായർ, ട്വന്റിഫോർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ എസ് വിജയകുമാർ,നടന്മാരായ ആസിഫ് അലി, ആനന്ദ് മൻമദൻ; ആസിഫ് അലി നായകനായെത്തിയ ‘ആഭ്യന്തര കുറ്റവാളി’യുടെ സംവിധായകൻ സേതുനാഥ് പദ്മകുമർ എന്നിവരും എത്തുന്നു. കൂടാതെ ‘ആഭ്യന്തര കുറ്റവാളി’ സിനിമയുടെ വിജയാഘോഷവും 24KCC ഇതോടൊപ്പം നടക്കും.
Story Highlights :24 with the excitement of cricket in the UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here