കൊവിഡ് സെന്ററിൽ യുവതിയുടെ നഗ്നചിത്രം പകർത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

കൊവിഡ് സെന്ററിൽ യുവതിയുടെ നഗ്നചിത്രം പകർത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി ഷാലു(26)വാണ് പാറശാല പൊലീസിന്റെ പിടിയിലായത്. യുവാവ് കൊവിഡ് നിരീക്ഷണത്തിലായിരുന്നു.

പാറശാല ശ്രീകൃഷ്ണ ഫാർമസി സെന്ററിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് സംഭവം. യുവതിയുടെ നഗ്ന ചിത്രം പകർത്തുന്നതിനായി യുവാവ് കുളിമുറിയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചു. കുളിക്കുന്നതിനിടെ യുവതി ക്യാമറ കാണുകയും സംഭവം അധികൃതരെ അറിയിക്കുകയുമായിരുന്നു.

കൊവിഡ് സെന്റർ അധികൃതർ വിളിച്ചറിച്ചതിനെ തുടർന്ന് പാറശാല പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു. മൊബൈൽ ഫോണും പിടിച്ചെടുത്തു. യുവാവിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Story Highlights Covid cell

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top