‘നീ ഇങ്ങനെ വലിച്ചെറിയപ്പെടേണ്ടവനായിരുന്നില്ല’; സുവാരസ് ക്ലബ് വിട്ടതിൽ വൈകാരികമായ കുറിപ്പുമായി മെസി

Messi Barcelona Luis Suarez

ബാഴ്സലോണയുടെ ഉറുഗ്വേ ഫോർവേഡ് ലൂയിസ് സുവാരസ് ക്ലബ് വിട്ടതിൽ വൈകാരികമായ കുറിപ്പുമായി സൂപ്പർ താരം ലയണൽ മെസി. മാനേജ്മെൻ്റിനെതിരെ ആഞ്ഞടിച്ചു കൊണ്ടാണ് മെസി സുവാരസിനു യാത്രയയപ്പ് നൽകിയത്. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലെഴുതിയ കുറിപ്പിന് മുൻ ബാഴ്സ താരം നെയ്മർ എഴുതിയ മറുപടിയും ചർച്ച ആയിരിക്കുകയാണ്.

Read Also : വിടവാങ്ങൽ പ്രസംഗത്തിനിടെ വിതുമ്പി ലൂയിസ് സുവാരസ്; ആരാധകരുടെ ലൂയിസിറ്റോ ബാഴ്സയിൽ നിന്ന് വിടചൊല്ലി: വിഡിയോ

“ഞങ്ങൾ നിന്നെ ഒരുപാട് മിസ് ചെയ്യും. നമ്മൾ ഒരുപാട് വർഷം ഒന്നിച്ചുണ്ടായിരുന്നു, നമ്മളൊരുമിച്ച് ഒരുപാട് തവണ ഭക്ഷണം കഴിച്ചു. ഒരുമിച്ച് ചെലവഴിച്ച സമയങ്ങളിൽ ഒരിക്കലും മറക്കാനാവാത്ത ഒട്ടേറെ മുഹൂർത്തങ്ങൾ ഉണ്ട്. മറ്റൊരു ജഴ്സിയിൽ നിന്നെ കാണുന്നതും നിനക്കെതിരെ കളിക്കേണ്ടി വരുന്നതും വളരെ വിചിത്രമായിരിക്കും. ക്ലബിനായും വ്യക്തിപരമായും ഒരുപാട് നേട്ടങ്ങൾ സ്വന്താക്കിയ താരവും, ക്ലബ് ചരിത്രത്തിലെ ഏറ്റവും സുപ്രധാന താരങ്ങളിൽ ഒരാളുമായ നിനക്ക് അർഹിക്കുന്ന യാത്രയയപ്പ് ലഭിച്ചില്ല. അവർ ചെയ്തതു പോലെ നീ വലിച്ചെറിയപ്പെടേണ്ടവനായിരുന്നില്ല. പക്ഷേ, ഈ സമയത്ത് എന്നെ ഒന്നും അതിശയിപ്പിക്കുന്നില്ല.”- മെസി കുറിച്ചു. ഈ കുറിപ്പിന് മുൻ ബാഴ്സ താരം നെയ്മറുടെ മറുപടിയും മനേജ്മെൻ്റിനെ വിമർശിച്ചു കൊണ്ടായിരുന്നു. ക്ലബിനെതിരെ പരസ്യമായി കലഹം പ്രഖ്യാപിച്ച മെസി പ്രസിഡൻ്റ് ബാർതോമ്യുവിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഈ കുറിപ്പോടെ വിഷയം വീണ്ടും വഷളാവുകയാണ്.

Read Also : മെസി പരിശീലനത്തിനെത്തിനെത്തി; കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡിലേക്കാണ് സുവാരസ് കൂടുമാറുക. 2014ൽ ലിവർപൂളിൽ നിന്ന് റെക്കോർഡ് തുകയ്ക്ക് ബാഴ്സലോണയിലെത്തിയ താരം മെസ്സിക്കൊപ്പം മുന്നേറ്റ നിരയിലെ ഏറ്റവും ശ്രദ്ധേയനായ താരമായിരുന്നു. 6 വർഷത്തിനിടെ ക്ലബിൻ്റെ 13 കിരീട നേട്ടങ്ങളിൽ താരം പങ്കാളിയായി. സുവാരസിൻ്റെ അരങ്ങേറ്റ സീസണിൽ മെസ്സി-സുവാരസ്-നെയ്മർ ആക്രമണ സഖ്യം 122 ഗോളുകൾ നേടി സ്പാനിഷ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ റെക്കോർഡ് സൃഷ്ടിച്ചിരുന്നു.

ബാഴ്സലോണക്കായി 283 മത്സരത്തിൽ ബൂട്ടണിഞ്ഞ താരം 198 ഗോളുകളും നേടിയിട്ടുണ്ട്. ബാഴ്സ ചരിത്രത്തിൽ തന്നെ ക്ലബിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ മൂന്നാമത്തെ താരമാന് സുവാരസ്. ലിവർപൂൾ, അയാക്സ് എന്നീ ക്ലബുകൾക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരം ഉറുഗ്വേ ദേശീയ ടീമിനു വേണ്ടി 113 മത്സരങ്ങളിലും കളത്തിലിറങ്ങി.

Story Highlights Messi slams Barcelona over Suarez exit in Instagram post

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top