‘അടുത്ത ഗാനം പാടിക്കുമെന്ന് പറഞ്ഞിരുന്നു’; എസ്പിബിയെ പരിചരിച്ച നഴ്‌സ് ട്വന്റിഫോറിനോട്
അസുഖം ഭേദമായി ആശുപത്രി വിട്ടാൽ തന്റെ അടുത്ത ഗാനം പാടിക്കുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
പറഞ്ഞിരുന്നതായി എംജിഎം ആശുപത്രിയിൽ അദ്ദേഹത്തെ പരിചരിച്ച നഴ്‌സ് ശ്രീകുമാർ ട്വന്റിഫോറിനോട്.
‘അദ്ദേഹം തിരിച്ചുവരുമെന്ന് വിശ്വാസമുണ്ടായിരുന്നു. ആദ്യം ആശുപത്രിയിൽ വന്ന സമയത്ത് വലിയ രോഗലക്ഷണങ്ങളൊന്നും ഇല്ലാതെ നോർമലായാണ് ഇരുന്നത്’- അദ്ദേഹം പറയുന്നു.
ഫ്‌ളവേഴ്‌സിലെ കോമഡി ഉത്സവത്തിൽ അടക്കം വന്നിട്ടുള്ള വ്യക്തിയാണ് ശ്രീകുമാർ. ശാസ്ത്രീയമായ സംഗീതം പഠിച്ചിട്ടുള്ള ശ്രീകുമാറിന് എസ്പിബിയോട് കടുത്ത ആരാധനയാണ്. എസ്പിബിയെ തന്റെ പ്രകടനമെല്ലാം കാണിച്ചിരുന്നു ശ്രീകുമാർ. എന്തുകൊണ്ടാണ് ഇത്ര സംഗീതമൊക്കെ പഠിച്ചിട്ട് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചിരുന്നു. ‘സാറിനെ കാണാനുള്ള കാരണം കൊണ്ടായിരിക്കും’ എന്നാണ് ശ്രീകുമാർ അതിന് മറുപടിയായി പറഞ്ഞത്.
എസ്പിബിക്ക് ഏറെ പ്രിയമുള്ള ‘വണ്ണം കൊണ്ട് വെണ്ണിലവേ’എന്ന ഗാനം ശ്രീകുമാർ പാടിയത് കേട്ട് രണ്ട് കയ്യും മുകളിലേക്ക് ഉയർത്തി വളരെ മനോഹരമായി പാടിയെന്ന് ശ്രീകുമാറിനെ അനുമോദിച്ചു. അസുഖം ഭേദമായി ആശുപത്രി വിട്ടാൽ തന്റെ അടുത്ത ഗാനം പാടിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും ശ്രീകുമാർ വിതുമ്പലോടെ ട്വന്റിഫോറിനോട് പറഞ്ഞു.
ഇടുക്കി വണ്ടൻമേട് സ്വദേശിയായ ശ്രീകുമാർ എട്ട് മാസമായി എംജിഎം ആശുപത്രിയിൽ സേവനമനുഷ്ടിക്കുകയാണ്.
ശ്രീകുമാറിന്റെ കോമഡി ഉത്സവത്തിലെ പ്രകടനം –
Story Highlights – mgm hospital staff spb death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here